ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ മൂന്നാം മല്‍സരത്തില്‍ ഇന്ത്യന്‍ കൗമാരതാരം ഡി.ഗുകേഷിന് ജയം. നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് വീഴ്ത്തിയത്. ഇതോടെ ഒന്നരപോയിന്റുമായി ഇരുവരും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. 1.5 പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. ചാംപ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നത് 11 മല്‍സരങ്ങളാണ്. ആദ്യം 7.5 പോയിന്റ് നേടുന്നയാൾക്കാണ് കിരീടം.
ആദ്യ കളിയിൽ ഗുകേഷിനെ തോൽപിച്ച് ചൈനയുടെ ഡിങ് ലിറൻ ലീഡ് (1–0) നേടിയിരുന്നു. 43 നീക്കങ്ങളിലാണ് ഗുകേഷിനെ തോൽപിച്ചത്. രണ്ടാം കളിയിൽ ഗുകേഷും ഡിങ് ലിറനും സമനിലയിൽ പിരിഞ്ഞു. 23 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്.