ലോക ചെസ് ചാംപ്യന്‍ഷിപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ കൗമാരതാരം ഡി.ഗുകേഷിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍. ചെസ് ചാംപ്യന്‍ഷിപ്പിലെ മല്‍സരനിലവാരത്തെയാണ് മുന്‍ ചാംപ്യന്‍മാരായ മാഗ്നസ് കാള്‍സനും വ്ലാഡിമിര്‍ ക്രാംനിച്ചും പരിഹസിച്ചത്. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയ ഗുകേഷിനെ പിന്തുണച്ച് വിശ്വനാഥന്‍ ആനന്ദുമെത്തി.
ഏറ്റവും പ്രായംകുറഞ്ഞ ലോകചാംപ്യനാകണമെന്ന ആഗ്രഹം 18 വയസില്‍ നിറവേറ്റിയ ഗുകേഷി കാത്തിരുന്നത് ചെസ് ലോകത്തുനിന്ന് വിമര്‍ശനശരങ്ങള്‍. സാധാരണ ഒരു ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലോ മൂന്നാം റൗണ്ടിലോ കാണുന്ന മല്‍സരങ്ങളുടെ നിലവാരം മാത്രമേ ലോക ചാംപ്യന്‍ഷിപ്പിനുണ്ടായിരുന്നൊള്ളുവെന്നാണ് ഇതിഹാസം മാഗ്നസ് കാള്‍സന്‍ പറഞ്ഞത്.
Also Read; ഗുകേഷിനോട് ഡിങ് ലിറൻ തോറ്റുകൊടുത്തത്’; ആരോപണവുമായി റഷ്യ
നമ്മുക്കറിയാവുന്ന ചെസിന്റെ കാലം കഴിഞ്ഞെന്ന് റഷ്യക്കാരന്‍ വ്ലാഡിമിര്‍ ക്രാംനിച്ചും പരിഹസിച്ചു. കാള്‍സന്റെ വാക്കുകള്‍ വേദനിപ്പിച്ചോയെന്ന പതിനെട്ടുകാരോട് ബിബിസി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇല്ലയെന്നായിരുന്നു മറുപടി. ചെസ് മല്‍സരത്തിന്റെ നിലവാരം മാത്രമല്ല ലോകജേതാവിനെ നിശ്ചയിക്കുന്നതെന്നും മനോധൈര്യവും വ്യക്തിത്വവും കൂടിച്ചേരുന്നതാണ് ജയമെന്ന് ഗുകേഷ്.
വിമര്‍ശനങ്ങള്‍ക്കിടെ ഗുകേഷിനെ പിന്തുണച്ച് വിശ്വനാഥന്‍ ആനന്ദെത്തി. ജയം ആസ്വദിക്കാനും വിമര്‍ശനങ്ങളെക്കുറിച്ച് ചിന്തിക്കണ്ടെന്നുമാണ് ആനന്ദിന്റെ വാക്കുകള്‍.