2024 ലെ കായിക പുരസ്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. രാഷ്ട്രപതി ഭവനിലെ പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ലോക ചെസ് ചാംപ്യന്‍ ഡി.ഗുകേഷും ഒളിംപ്യന്‍ മനു ഭാക്കറും ഉള്‍പ്പെടെ നാലുപേര്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം ഏറ്റുവാങ്ങി. മലയാളത്തിന് അഭിമാനമായി നീന്തല്‍ താരം സജന്‍ പ്രകാശ് അര്‍ജുന അവാര്‍ഡും ബാഡ്മിന്‍റണ്‍ കോച്ച് എസ്.മുരളീധരന് ദ്രോണാചാര്യ അവാര്‍ഡും സ്വീകരിച്ചു
രാജ്യത്തിന്‍റെ അഭിമാനതാരങ്ങള്‍ ഒന്നിച്ചെത്തിയ അപൂര്‍വനിമിഷം. ഖേല്‍രത്ന ജേതാവും ലോകചെസ് ചാംപ്യനുമായ ഡി.ഗുകേഷിനെ സദസ് വരവേറ്റത് നിറഞ്ഞ കയ്യടികളോടെ. പിന്നാലെ പാരീസ് ഒളിംപിക്സില്‍ മെഡല്‍ നേടിയ പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍ പ്രീതിനും പാരാലിംപ്യന്‍ പ്രവീണ്‍ കുമാറിനും രാഷ്ട്രപതി ഖേല്‍രത്ന സമ്മാനിച്ചു.
പാരിസ് ഒളിംപിക്സില്‍ ഇരട്ട വെങ്കലമെല്‍ നേടിയ ഷൂട്ടിങ് താരം മനുഭാക്കറും ഖേല്‍രത്ന സ്വീകരിച്ചു അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് സജന്‍ പ്രകാശ് മലയാളത്തിന്‍റെ അഭിമാനമായി ബാഡ്മിന്‍റന്‍ പരിശീലകന്‍ എസ്.മുരളീധരന് ദ്രോണാചാര്യ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് രാഷ്ട്രപതി സമ്മാനിച്ചു.