ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് 265 റണ്‍സ് വിജയലക്ഷ്യം. ഓസ്ട്രേലിയ 264ന് പുറത്തായി. മുഹമ്മദ് ഷമിക്ക് മൂന്നുവിക്കറ്റ് നേടി. വരുണും ജഡേജയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. സ്റ്റീവ് സ്മിത്തും അലക്സ് ക്യാരിക്കും നേടിയ അര്‍ധസെഞ്ചുറിയാണ് ടീമിനെ മികച്ച സ്കോറില്‍ എത്തിച്ചത്.
96 പന്തിൽ 73 റൺസെടുത്തു പുറത്തായ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട അലക്സ് ക്യാരി 60 റൺസെടുത്തും പുറത്തായി. ട്രാവിസ് ഹെഡ് (33 പന്തുകളിൽ 39), മാര്‍നസ് ലബുഷെയ്ൻ (36 പന്തിൽ 29), ബെൻ ഡ്വാർഷ്യൂസ് (29 പന്തിൽ 19) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാര്‍.
സ്കോർ നാലിൽ നിൽക്കെ മുഹമ്മദ് ഷമിയുടെ മൂന്നാം ഓവറിലെ അവസാന പന്തു നേരിട്ട കോൺലിയെ വിക്കറ്റ് കീപ്പർ കെ.എല്‍. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഇന്ത്യയുടെ അപ്പീലിൽ തുടക്കത്തിൽ ഔട്ട് അനുവദിച്ചില്ലെങ്കിലും, തേര്‍ഡ് അംപയർക്കു വിട്ടതോടെ തീരുമാനം അനുകൂലമാകുകയായിരുന്നു.
ട്രാവിസ് ഹെഡിനെ സ്പിന്നർ വരുൺ ചക്രവർത്തിയുടെ പന്തിൽ ശുഭ്മൻ ഗില്‍ ക്യാച്ചെടുത്തു പുറത്താക്കി. ട്രാവിസ് ഹെഡ് പുറത്തായ ശേഷം 50 പന്തുകളിൽ ഓസ്ട്രേലിയയെ ബൗണ്ടറി നേടാന്‍ ഇന്ത്യൻ ബോളർമാർ അനുവദിച്ചില്ല. അതിന്റെ മാറ്റം സ്കോർ ബോർഡിലും പ്രതിഫലിച്ചു. ആദ്യ 44 പന്തുകളിൽ (7.4 ഓവറുകൾ) 50 റൺസെടുത്ത ഓസീസിന് 100 ലെത്താൻ 119 പന്തുകൾ (19.5 ഓവറുകൾ) വേണ്ടിവന്നു.
Google Trending Topic- australia vs india