എറണാകുളം വാരാപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി നല്‍കുന്നയാള്‍ എക്സൈസ് പിടിയില്‍. പിടിയിലായത് ഏലൂക്കര സ്വദേശി മുഹമ്മദ് നസീഫ്. ഇയാളില്‍ നിന്ന് 4.2 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍ നിന്നും ലഹരി തൂക്കാന്‍ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും, സിപ്പ് ലോക്ക് കവറും കണ്ടെത്തു. ഫോണ്‍ പരിശോധിച്ച് നസീഫുമായി ഇടപാടുള്ള വരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്.