ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയാല്‍ നഗ്നചിത്രം പങ്കുവക്കുമെന്ന് പ്രഖ്യാപിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ താന്യ ചൗധരി വെട്ടിലായി. ഇന്ത്യ കിരീടം നേടിയതോടെ ‘എന്താണിനി പരിപാടി’ എന്നാണ് ഒരുവിഭാഗം ഫോളോവേഴ്സിന്‍റെ ചോദ്യം, മറ്റുചിലര്‍ പോസ്റ്റിനെ വിമര്‍ശിക്കുന്നുമുണ്ട്. ഇന്ത്യ കീരിടം നേടിയാല്‍ ടീമിന്‍റെ പ്രയത്നമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും വ്യക്തിഗത താല്‍പര്യങ്ങളല്ലെന്നുമാണ് ചിലരുടെ കമന്‍റ്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന മല്‍സരം നടക്കുമ്പോള്‍ പത്തുലക്ഷത്തോളം ഫോളോവേഴ്സുള്ളയാള്‍ ഇത്തരത്തില്‍ പെരുമാറുന്നത് സങ്കടകരമാണെന്നും ചിലര്‍ കുറിച്ചു.
ദുബായില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ കപ്പുയര്‍ത്തിയതോടെ താന്യ അക്ഷരാര്‍ഥത്തില്‍ വെട്ടിലായി! ‘നൂഡ് ഫോട്ടോ ഇടുന്നില്ലേ’ എന്ന ചോദ്യവുമായി ഫോളോവേഴ്സില്‍ ചിലര്‍ താന്യയ്ക്ക് പിന്നാലെ കൂടിയിട്ടുണ്ട്. തൊട്ടുപിന്നാലെ പുതിയ പോസ്റ്റ് പങ്കുവച്ച് താരം രംഗത്തെത്തി.
ബിസിസിഐയും ഇന്ത്യന്‍ ടീമും അനുവദിച്ചാല്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമെന്നാണ് താന്യയുടെ നിലപാട്.. 'ടീം സമ്മതിച്ചാല്‍ എന്‍റെ വാഗ്ദാനം നിറവേറ്റാന്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍ അതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്. സ്വകാര്യമായ ഒരിടത്ത് ഫോട്ടോ എടുക്കാന്‍ ഞാന്‍ തയാറാണ്, എന്നാല്‍ നിയമപ്രശ്നങ്ങളുള്ളതുകൊണ്ട് അത് പരസ്യമായി പങ്കുവക്കാനാവില്ല' താന്യ എക്സില്‍ കുറിച്ചു. ഇതിനോടും രോഷത്തോടെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ‘ബിസിസിഐക്ക് അതല്ലേ പണി’ എന്നാണ് താന്യയോട് സോഷ്യല്‍ മീഡിയ യൂസേഴ്സ് ചോദിക്കുന്നത്.