കപ്പ് തൂക്കി, ഇനി സമ്മാനത്തുക അറിയാം. വമ്പന്‍ സമ്മാനമാണ് ചാംപ്യന്‍സ് ട്രോഫിയിലെ ചാംപ്യന്‍മാര്‍ക്ക് ലഭിക്കുന്നത്. ഇത്തവണ 69 ലക്ഷം ഡോളറാണ് ചാംപ്യന്‍സ് ട്രോഫിയുടെ ആകെ സമ്മാനത്തുക.
2017 ലെ ടൂര്‍ണമെന്‍റിനേക്കാള്‍ 53 ശതമാനം കൂടുതലാണ് പാക്കിസ്ഥാനിലെ ചാംപ്യന്‍സ് ട്രോഫി സമ്മാനത്തുക. ഇതില്‍ ഓരോ ടീമിനും കിട്ടുന്ന സമ്മാനം എത്രയെന്ന് നോക്കാം.
ഓരോ മത്സരത്തിലും ജയിക്കുന്നവര്‍ക്ക് 34,000 ഡോളര്‍ (29.50 ലക്ഷം രൂപ) വീതം ലഭിക്കും. ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 1.25 ലക്ഷം ഡോളര്‍ (1.08 കോടി രൂപ) ഐസിസി ഉറപ്പ് നല്‍കുന്നുണ്ട്. 7-8 സ്ഥാനക്കാര്‍ക്ക് 1.40 ലക്ഷം ഡോളറാണ് ലഭിക്കുക. പാക്കിസ്ഥാനും ഇംഗ്ലണ്ടും 1.21 കോടി രൂപ വീതം സ്വന്തമാക്കും. അഞ്ചും ആറും സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും കിട്ടുക 3.50 ലക്ഷം ഡോളറാണ്. 3.04 കോടി രൂപ വീതം ലഭിക്കും.
സെമിയില്‍ തോറ്റ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും 5.60 ലക്ഷം ഡോളര്‍ വീതം ലഭിക്കും. 4.86 കോടി രൂപ. റണ്ണേഴ്സപ്പായ ന്യൂസീലന്‍ഡിന് 11.2 ലക്ഷം ഡോളറാണ് സമ്മാനം. 9.72 കോടി രൂപയാളം വരുമിത്.
ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന് 22.4 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 19.45 കോടി രൂപയാണ് ഇന്ത്യന്‍ ടീമിന് ലഭിക്കുക. ഇതിനൊപ്പം ഓരോ മത്സരത്തിലെയും സമ്മാനത്തുകയും ചേര്‍ക്കുമ്പോള്‍ 21.95 കോടി രൂപയോളം കയ്യിലെത്തും.