മോശം ഫോമിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഒഴിവാക്കിയതിനെ ചൊല്ലിയുള്ള അലയൊലികളിലാണ് പാക് ക്രിക്കറ്റ്. പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും .ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തി. പാക്കിസ്ഥാന്‍ കാണിച്ചത് മണ്ടത്തരം ആണെന്നാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്‍റെ പ്രതികരണം.
പാക്കിസ്ഥാന്‍ ജയം നേടിയിട്ട് ഒരുപാടായി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 0-1ന് പിന്നിലാണ്. ഈ സമയമാണ് തങ്ങളുടെ ഏറ്റവും മികച്ച കളിക്കാരനെ പാക്കിസ്ഥാന്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്നത്. അമ്പരിപ്പിക്കുന്ന തീരുമാനങ്ങളാണ് പാകിസ്ഥാന്‍ ടീമല്‍ നിന്ന് വരുന്നത് .ബാബര്‍ ചോദിക്കാതെയാണ് ഈ ഒഴിവാക്കല്‍ എങ്കില്‍ അതൊരു മണ്ടന്‍ തീരുമാനമാണ്, മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, സര്‍ഫറസ് അഹമ്മദ് എന്നിവരെയാണ് ഇംഗ്ലണ്ടിനെതിരെ ഇനിയുള്ള രണ്ട് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്. നിലവിലെ കളിക്കാരുടെ ഫോം കണക്കിലെടുത്താണ് ടീം സെലക്ഷന്‍ നടത്തിയത് എന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രതികരണം.