image:coingeek.com/

image:coingeek.com/

TOPICS COVERED

കാത്തിരിപ്പിനൊടുവില്‍ മെറ്റയുടെ എ.ഐ ചാറ്റ് ബോട്ട് ഇന്ത്യയിലും. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസ​ഞ്ചര്‍, വാട്സാപ്പ് എന്നീ ഉപയോക്താക്കള്‍ക്കാണ് ചാറ്റ്ബോട്ടിന്‍റെ സേവനം ലഭ്യമാകുക. കഴിഞ്ഞ വര്‍ഷമാണ് ചാറ്റ്ബോട്ട് ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് എ.ഐ പ്രഖ്യാപിച്ചത്. യു.എസില്‍ മാത്രമായിരുന്നു ചാറ്റ്ബോട്ടിന്‍റെ സേവനം മുന്‍പ് ലഭ്യമായിരുന്നത്.  എല്‍.എല്‍.എം.3 യോടെ അപ്ഗ്രേഡ് ചെയ്യപ്പെട്ട മെറ്റ എ.ഐ ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയ, കാനഡ, ഘാന, ജമൈക്ക, മാലാവി, ന്യൂസീലാന്‍ഡ്, നൈജീരിയ, പാക്കിസ്ഥാന്‍, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക, യുഗാണ്ട, സാംബിയ, സിംബാ​ബ്​വെ എന്നീ രാജ്യങ്ങളില്‍ ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. 

നിലവില്‍ ഇംഗ്ലീഷിലായിരിക്കും ചാറ്റ്ബോട്ടിന്‍റെ സേവനങ്ങള്‍ ലഭ്യമാകുക. വെബ്സൈറ്റ് പ്രവര്‍ത്തന ക്ഷമമാണെന്നും എന്നാല്‍ അപ്ഡേറ്റ് വഴി ആപ്പുകളില്‍ ചാറ്റ്ബോട്ട് പ്രയോജനപ്പെടുത്താനാകുമോ എന്നതില്‍ മെറ്റ വ്യക്തത വരുത്തിയിട്ടില്ല. സെര്‍ച്ച് ബാറിലാകും ഫെയ്സ്ബുക്ക്, ഇന്‍സ്റ്റ, മെസഞ്ചര്‍ എന്നിവയില്‍ മെറ്റ എ.ഐ ഉപയോഗിക്കാന്‍ കഴിയുക. 

ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും വിവരം നല്‍കുന്നതിനും പ്രാപ്തമായ രീതിയിലാണ് മെറ്റ എ.ഐ സജ്ജമാക്കിയിരിക്കുന്നത്. ഇതിന് പുറമെ മെറ്റയുടെ വിവിധ പ്ലാറ്റ്​ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളെ കുറിച്ചും അത് എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താമെന്നതിലും മെറ്റ എ.ഐ സഹായിക്കും 

ENGLISH SUMMARY:

Meta AI launched in India on Facebook, Messenger, Whatsapp, Instagram. The chatbot will provide you with many functionalities, including answering your questions about a wide number of things, writing content, and generating images