ടെക് ലോകംഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസമാണ് ജൂലൈ. ഫോള്‍ഡബിള്‍ ഫോണുകളും, ഹാന്‍ഡ് സെറ്റുകളും ഉള്‍പ്പെടെ ഈ മാസം വിപണിയിലെത്തുന്ന പ്രധാനഫോണുകള്‍ ഇവയാണ്.
മോട്ടോ റേസര്‍ 50, മോട്ടോ റേസര്‍ 50 അള്‍ട്രാ
മോട്ടളോറ തങ്ങളുടെ ഫോള്‍ഡബിള്‍ സീരീസായ മോട്ടോ റേസര്‍ 50, മോട്ടോ റേസര്‍ 50 അള്‍ട്രാ എന്നിവ ജൂലൈ 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 4.0 ഇഞ്ച് എക്സറ്റേണല്‍ കവര്‍ ഡിസ്പ്ലേ ഉണ്ട്. 165 Hz നിരക്കുള്ള പോള്‍ഡ് LTPO സ്ക്രീനും ഉണ്ട് . 165 Hz റിഫ്രഷ് റേറ്റുളള 6.9 ഇഞ്ച് FHD+ pooled ഫോള്‍ഡിങ് ഡിസ്പ്ലേയും ഉണ്ട്.സ്നാപ് ഡ്രാഗണ്‍ 8s ജെന്‍ 3 പ്രൊസസറിനൊപ്പം 12GB റാമും 512 GB സ്റ്റോറേജും ഉണ്ടാകും. 75,000 രൂപയാകും വില.
സാംസങ് ഗാലക്സി Z ഫോള്‍ഡ് 6 , ഗാലക്സി Z ഫ്ലിപ് 6
ജൂലൈ പത്തിനാണ് ഗാലക്സി അണ്‍പാക്ഡ് ഇവന്റ്. ഗാലക്സി Z ഫോള്‍ഡ് 6 , ഗാലക്സി Z ഫ്ലിപ് 6 എന്നിവയ്ക്കൊപ്പം ഗാലക്സി സ്മാര്‍ട്ട് വാച്ചുകളുടെ പുതിയ ലൈന്‍ അപ്, പരിഷ്കരിച്ച ഡിസൈനിലുള്ള ഗാലക്സി ബഡ്സ് 3, ഏറെ കാത്തിരിക്കുന്ന ഗാലക്സി റിങ് എന്നിവ അവതരിപ്പിക്കും.
CMF ഫോണ്‍ 1
ബഡ്സ് പ്രോ 2, വാച്ച് പ്രോ 2 എന്നിവയ്ക്കൊപ്പം ജൂലൈ എട്ടിന് ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ CMF ഫോണ്‍ 1 വിപണിയിലെത്തും. കറുപ്പ് ,ഓറഞ്ച് നിറങ്ങളിലാണ് ഇത് ലഭ്യമാവുക. 6 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുണ്ടാകും. 120 Hz റിഫ്രഷ് റേറ്റിനൊപ്പം 6.7 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ലേ, 50 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 16 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, 33 W വയേഡ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയും ഫോണിലുണ്ട്. 17,000 രൂപയാണ് വില
റെഡ്മി 13 5 G
ജൂലൈ 9നാണ് ഷവോമി തങ്ങളുടെ ബജറ്റ് ഫോണായ റെഡ്മി 13 5G വിപണിയിലെത്തിക്കുക. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രൊസസര്‍, 30 W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,030 mAh ബാറ്ററി, കോര്‍ണിംങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണത്തോടു കൂടിയ സ്ലീക്ക് ഗ്ലാസ് സാന്‍ഡ്‌വിച്ച് ഡിസൈനും ഫോണിന്റെ പ്രത്യേകതയാണ്,12,999 രൂപയാണ് വില.
ഒപ്പൊ റെനോ 12 സീരീസ്
റെനോ 12 5G, റെനോ 12 പ്രൊ 5G എന്നിവയാണ് ഈ മാസം വിപണിയിലെത്തുന്നത്. റെനോ 12 5G സണ്‍സെറ്റ് പിങ്ക്, ആസ്ട്രോ സില്‍വര്‍, മാറ്റ് ബ്രൗണ്‍ എന്നീ നിറങ്ങളിലാണ് ലഭ്യമാവുക. 128, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റിയുണ്ടാകും. 30,000 രൂപയാകും വില
റനോ 12 പ്രോ നെബുല സില്‍വര്‍,സണ്‍സെറ്റ് ഗോള്‍ഡ്, സ്പേസ് ബ്രൗണ്‍ എന്നീ നിറങ്ങളില്‍ ലഭിക്കും. 12 ജിബി റാം, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളുണ്ടാകും. 40000 രൂപയാണ് വില.
iQOO നിയോ 9s പ്രോ
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസര്‍, 1.5 കെ ഫ്ലാറ്റ് ഒലെഡ് ഡിസ്പ്ലേ, 50 മെഗാപിക്സല്‍ റിയര്‍ ക്യാമറകള്‍, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 5,500 mAh ബാറ്ററി.
iQOO Z 9 ലൈറ്റ്, വണ്‍പ്ലസ് 12T, വണ്‍പ്ലസ് നോര്‍ഡ്4, റിയല്‍മി 13 പ്രോ 5G, ഓണര്‍ 200, ഓണര്‍ 200 പ്രോ, സാംസങ് ഗാലക്സി M 35 5G, വിവോ V 40, വിവോ V 40e എന്നിവയും ജൂലൈയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു