കാലത്തിനനുസരിച്ച് അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഗാഡ്ജറ്റ് പ്രേമം ഏവര്‍ക്കും സുപരിചിതമാണ്. ഗാഡ്ജറ്റുകളെ വളരെയധികം സ്നേഹിക്കുന്ന താരം ഐഫോണുകൾ ഇറങ്ങുമ്പോൾത്തന്നെ സ്വന്തമാക്കാറുണ്ട്. ഇപ്പോഴിതാ, കേരളത്തിലെ ആദ്യത്തെ സാംസങ് സെഡ് ഫോൾഡ് 6 സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.
മൾട്ടിബ്രാൻഡ് ഫോൺ സ്റ്റോറായ മൊബൈൽകിങിൽ നിന്നാണ് മമ്മൂട്ടി കേരളത്തിലെ ആദ്യ ഫോൺ സ്വന്തമാക്കിയത്. സാംസങ് സെഡ് ഫോൾഡ് 6 സ്വന്തമാക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാംസങ്ങിന്‍റെ ഏറ്റവും പുതിയ എഐ അധിഷ്‌ഠിത ഫോൾഡബിൾ ഫോണുകളാണ് ഗാലക്‌സി സെഡ് ഫോൾഡ് 6, ഗാലക്‌സി സെഡ് ഫ്ലിപ്പ് 6 എന്നിവ. കുറച്ചുനാള്‍ക്കു മുന്‍പ് ജയസൂര്യയും മൊബൈൽ കിങില്‍ നിന്നും സാംസങ് എസ്24 അൾട്ര ഫോൺ സ്വന്തമാക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
സെഡ് ഫോൾഡബിളുകളിൽ തത്സമയ വിവർത്തനം, നോട്ട് അസിസ്റ്റ്, സർക്കിൾ ടു സെർച്ച് എന്നിവയുൾപ്പെടെ എഐ അധിഷ്ഠിത ഫീച്ചറുകളുടെ വലിയ നിരയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1.1-ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ 120 ഹെർട്‌സ് വരെ പുതുക്കാവുന്ന റേറ്റുള്ള ഫോൾഡബിൾ ഡൈനാമിക് എൽടിപിഒ അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേകളുണ്ട്.
ഗാലക്സി Z ഫോൾഡ് 6-ൽ 8GB/12GB റാമും ഫ്ലിപ്പ് പതിപ്പ് 8/12GB റാമും 1TB വരെ സ്റ്റോറേജുമുള്ളതാണ്. സിൽവർ ഷാഡോ, പിങ്ക്, നേവി, വൈറ്റ്, ക്രാഫ്റ്റഡ് ബ്ലാക്ക് എന്നീ വൈബ്രന്‍റ് ഷേഡുകളിൽ ഗാലക്സി Z ഫോള്‍ഡ് 6 ലഭ്യമാണ്. അതേസമയം ഗാലക്സി Z ഫ്ലിപ്പ് 6 നീല, മഞ്ഞ, പുതിന, സിൽവർ ഷാഡോ, ക്രാഫ്റ്റഡ് ബ്ലാക്ക്, വൈറ്റ്, പീച്ച് എന്നീ കളറുകളിലെത്തുന്നു. പഴയ വേര്‍ഷനെ അപേക്ഷിച്ച് വലിയ മെയിന്‍ ഡിസ്‌പ്ലേ, കൂടുതൽ ശക്തമായ പ്രൊസസർ, കൂടുതൽ വൈവിധ്യമാർന്ന ക്യാമറ സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങളാണ് പുതിയ ഫോണിനുള്ളത്