TOPICS COVERED

പുത്തന്‍ ഫീച്ചറുകളായി യൂസേഴ്സിനെ ഞെട്ടിക്കാനുള്ള പുറപ്പാടിലാണ് ആപ്പിളിന്‍റെ വാച്ച് അള്‍ട്രാ 3. സാറ്റ് ലൈറ്റ് ടെക്സ്റ്റിങ്, ബ്ലഡ് പ്രഷര്‍ മോണിറ്ററിങ് തുടങ്ങിയ ഫീച്ചറുകള്‍ വാച്ചിലുണ്ടാകുമെന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്. 

2025 തങ്ങളുടെ വര്‍ഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിള്‍ കമ്പനി.വരും വർഷത്തിൽ ഐഫോണുകൾക്ക് സ്ലിം വേരിയന്‍റ് ഉണ്ടാകുമെന്നും മാക്ബുക്ക് പ്രോയ്ക്ക് പുതിയ ഡിസൈൻ ലഭിക്കുമെന്നും ആപ്പിൾ വാച്ചിൽ പുതിയ ഫീച്ചറുകൾ ഉണ്ടാകുമെന്നും ഊഹാപോഹങ്ങൾ നിലനില്‍ക്കുന്നുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ വാച്ച് അള്‍ട്രാ 3ല്‍ സാറ്റ് ലൈറ്റ് മുഖേനയുള്ള ടെക്‌സ്‌റ്റിംഗ് വരാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. മുന്‍പ് ആപ്പിൾ ഐഫോൺ 14-നൊപ്പം ഓഫ്-ഗ്രിഡ് ടെക്‌സ്‌റ്റിംഗിനായി സാറ്റ് ലൈറ്റ് കണക്റ്റിവിറ്റി അവതരിപ്പിച്ചിരുന്നു, പിന്നീട് ഐഫോൺ 15, ഐഫോൺ 16 എന്നീ മോഡലുകളിലേക്ക് ഫീച്ചർ വിപുലീകരിച്ചു. ആപ്പിള്‍ വാച്ചില്‍ ഈയൊരു ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അടുത്ത വര്‍ഷം ആപ്പിൾ വാച്ച് അൾട്രയില്‍ സാറ്റ് ലൈറ്റ് കണക്റ്റിവിറ്റി കൊണ്ടുവരാനാണ് ആപ്പിള്‍   പദ്ധതിയിടുന്നത്. ഈ ഫീച്ചര്‍ വരുന്നതോടു കൂടി ഉപഭോക്താക്കള്‍ക്ക് വൈഫൈയും മൊബൈല്‍ നെറ്റ് വര്‍ക്കുകളും ഇല്ലെങ്കിലും സാറ്റ് ലൈറ്റ് മുഖേനെ മെസേജ് അയക്കാം. തുടക്കത്തില്‍ പ്രവർത്തനം എമർജൻസി ടെക്‌സ്‌റ്റിങിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ iOS 18ന്‍റെ റിലീസോടെ ആപ്പിള്‍ എല്ലാവര്‍ക്കും മെസേജ് അയക്കാവുന്ന തരത്തിലേക്ക് ഈ ഫീച്ചറില്‍ മാറ്റം വരുത്തി. 

നിലവിൽ, ആപ്പിൾ സാറ്റ് ലൈറ്റ് കണക്റ്റിവിറ്റിക്ക് നിരക്ക് ഈടാക്കുന്നില്ല, എല്ലാ ഐഫോണുകളിലും രണ്ട് വർഷത്തെ സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഭാവിയില്‍ ഈ ഫീച്ചറിന് എത്ര ചാര്‍ജ് ഈടാക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആപ്പിള്‍ വാച്ച് അള്‍ട്രയിലും ഇതേ രീതി പിന്തുടരാന്‍ സാധ്യതയുണ്ടെന്നാണ് ഗുര്‍മാന്‍ തന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാവിയിലെ ആപ്പിൾ വാച്ച് മോഡലുകളിൽ മീഡിയടെക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്‍റല്‍ സെല്ലുലാർ മോഡമുകൾ മാറ്റിസ്ഥാപിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്. പുതിയ മീഡിയടെക് മോഡം 5G റീക്യാപ്പിനെ പിന്തുണയ്ക്കുന്നു, ഐഫോണുകൾ വർഷങ്ങളായി 5G ഫീച്ചർ ചെയ്യുന്നുണ്ടെങ്കിലും, സെല്ലുലാർ ആപ്പിൾ വാച്ചുകൾ ഇപ്പോഴും 4G LTE-യെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

2024-ൽ വാച്ചുകളില്‍ ബ്ലഡ് പ്രഷര്‍ മോണിറ്റർ പുറത്തിറക്കാൻ ആപ്പിൾ ആഗ്രഹിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല. ഇതേ ഫീച്ചർ 2025-ൽ പുറത്തിറങ്ങാനിരിക്കുന്ന സ്റ്റാൻഡേർഡ് ആപ്പിൾ വാച്ച് മോഡലുകളിലും ഉൾപ്പെടുത്തിയേക്കും. എന്നാൽ, ഈ സമയപരിധി ആപ്പിൾ പാലിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല, കാരണം ഈ ഫീച്ചര്‍ ലഭ്യമാക്കാന്‍ മുന്‍പ് പലവട്ടം കാലതാമസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2022-ൽ പരീക്ഷണത്തിന് ഇടയിൽ കൃത്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ ആ പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിച്ചിരിക്കാം.

ENGLISH SUMMARY:

apple watch ultra can measure blood pressure sat light texting to shock