ഐ ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുത്തന്‍ ഐഫോൺ 16ഇ അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിള്‍ ഇന്‍റലിജന്‍സ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളാല്‍ സമ്പന്നമായ, ബജറ്റിലൊതുങ്ങുന്ന ഐ ഫോണ്‍ നോക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാകും പുത്തന്‍ 16 ഇ. പുത്തന്‍ മോഡലിന്‍റെ വരവോടെ ഐഫോൺ എസ്ഇ ആപ്പിൾ പിന്‍വലിച്ചു.
എ18 ചിപ്പിന്റെ മികച്ച പെര്‍ഫോമന്‍സാണ് 16 ഇ യുടെ പ്രധാന ആകര്‍ഷണം.6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്പ്ലേ, മികച്ച ബാറ്ററി ലൈഫ് എന്നിവയും ഫോണിന്‍റെ സവിശേഷതയാണ്.
സിംഗിള്‍ ക്യാമറ മൊഡ്യൂള്‍ കണ്ട് ആരും നിരാശപ്പെടേണ്ട. 2 ഇന്‍ 1 ക്യാമറ സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോഫോക്കസുള്ള 12MP ട്രൂ ഡെപ്ത് ക്യാമറയെ 48 എംപിയിലേക്കും മാറ്റാന്‍ സാധിക്കും. ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ടുള്ള 4K വീഡിയോകളും ഫോണില്‍ എടുക്കാന്‍ സാധിക്കും.
ഐഫോൺ SE സീരീസിലെ മ്യൂട്ട് സ്വിച്ചിന് പകരം ആക്ഷൻ ബട്ടനാണ് 16 ഇ യ്ക്ക് നല്‍കിയിരിക്കുന്നത്. IP68 റേറ്റിങ്, സെറാമിക് ഷീൽഡ് ഫ്രണ്ട് കവർ, കട്ടിയേറിയ ബാക്ക് ഗ്ലാസ് എന്നിവയും മോഡലിന്‍റെ മറ്റ് സവിശേഷതകളാണ്. കറുപ്പ്, വെള്ള, മാറ്റ് ഫിനിഷുകളിൽ ഐഫോൺ 16e ലഭ്യമാകും. അടിസ്ഥാന 128 ജിബി വേരിയന്റിന് ഇന്ത്യയിൽ 59,900 രൂപ മുതലാണ് പ്രാരംഭവില.
16ഇയുടെ 256 ജിബി സ്റ്റോറേജ് മോഡലിന് 69,900 രൂപയും 512 ജിബി സ്റ്റോറേജ് മോഡലിന് 89,900 രൂപയുമാണ് വില. ഫെബ്രുവരി 21 മുതൽ ഫോണിനായുള്ള പ്രീ-ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 28 വെള്ളിയാഴ്ച മുതൽ ഫോണുകള്‍ ഉപഭോക്താക്കളിലേക്ക് എത്തും.