photo credit: Nothing

ആകർഷകമായ വിവിധ നിറങ്ങളിൽ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി നത്തിങ് ഫോണ്‍ 2എ. ഫോണിന്റെ ക്യാമറ ഐലന്റിന് ചുറ്റും നീലനിറവും, ബാക്ക് പാനലില്‍ പലയിടങ്ങളിലായി വിവിധ നിറങ്ങളും നൽകിയിട്ടുണ്ട്. ചുവപ്പ്,  നീല, മഞ്ഞ എന്നീ നിറങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡിസൈനാണ് സ്‌പെഷ്യല്‍ എഡിഷനുള്ളത്. 

സ്‌പെഷ്യല്‍ എഡിഷന്റെ വളരെ പരിമിതമായ എണ്ണം മാത്രമാണ് ആദ്യഘട്ടത്തിൽ വില്‍പനയ്‌ക്കെത്തിക്കുകയെന്നാണ് വിവരം. ജൂണ്‍ അഞ്ച് മുതലാണ് സ്‌പെഷ്യല്‍ എഡിഷന്റെ വില്‍പന ആരംഭിക്കുക. ഫോണിന്റെ ഫ്‌ളിപ്കാര്‍ട്ടിലെ വില 27999 രൂപയാണ്. 

5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ലഭിക്കും. കൂടാതെ, ഫോണിൽ ഫ്ളെക്സിബിള്‍ അമോലെഡ് ഡിസ്പ്ലേയും ഒരുക്കിയിട്ടുണ്ട് (6.7 ഇഞ്ച്).  

ഫോണില്‍ പരമാവധി 12 ജിബി റാം ലഭ്യമാവും. 8 ജിബി റാം ബൂസ്റ്റര്‍ സൗകര്യവുമുണ്ട്. ഇതുവഴി മൊത്തം 20 ജിബി റാം കിട്ടും. കൂടാതെ 256 ജിബി സ്റ്റോറജ് വേരിയന്റാണ് സ്‌പെഷ്യല്‍ എഡിഷനുള്ളത്. നത്തിങ് ഫോണ്‍ 2വിലെ ക്യാമറ തന്നെയാണ് 2എയിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത് (50 എംപി മെയ്ന്‍ ക്യാമറ, 50 എംപി അള്‍ട്രാ വൈഡ് ക്യാമറ, സെല്‍ഫിയ്ക്കായി 32 എംപി ക്യാമറ).  

ENGLISH SUMMARY:

Nothing Phone 2a Special Edition: Price, Specifications