Image: oneplus.in/nord-ce4-lite-5g#anchor-4

Image: oneplus.in/nord-ce4-lite-5g#anchor-4

കൊക്കിലൊതുങ്ങുന്ന പൈസയ്ക്ക് ഏറ്റവും മികച്ച ഫോണ്‍ എന്നതാണ് സ്റ്റോറിലായാലും ഓണ്‍ലൈന്‍ ഷോപ്പിങിലായാലും സാധാരണക്കാരന്‍റെ ആവശ്യം. ഇത് തിരിച്ചറിഞ്ഞ് പുതിയ മോഡല്‍ രംഗത്തിറക്കി വണ്‍ പ്ലസ്. നോര്‍ഡ് സിഐ 4 ലൈറ്റ് ആണ് വണ്‍ പ്ലസിന്റെ പുതിയ മോഡല്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 പ്രൊസസറോടുകൂടിയതാണ് ഫോണ്‍. 5,500 mAh ബാറ്ററി. 80 വാട്ടിന്‍റെ അതിവേഗ ചാര്‍ജിങ് കൂടിയുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ ഓക്സിജന്‍ ഒഎസ് 14ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

വില ഇങ്ങനെ

19,999 രൂപയിലാണ് ഇന്ത്യയില്‍ Nord CE 4 Lite 5G യുടെ വില തുടങ്ങുന്നത്. 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജും ഈ മോഡലില്‍ ലഭിക്കും. 4 ലൈറ്റ് സീരിസിലെ ടോപ് ടിയര്‍ വെര്‍ഷന്‍ 8 ജി.ബി റാമും 256 ജി.ബി സ്റ്റോറേജുമാണ്. 22,999 രൂപയാണ് ടോപ് സീരിസിന്‍റെ വില. മെഗാ ബ്ലൂ, സൂപ്പര്‍ സില്‍വര്‍, അള്‍ട്രാ ഓറഞ്ച് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ജൂണ്‍ 27 മുതല്‍ ആമസോണ്‍ വഴിയും വണ്‍പ്ലസ് ഇന്ത്യ വെബ്സൈറ്റ് വഴിയുമാണ് മെഗാ ബ്ലൂ, സൂപ്പര്‍ സില്‍വര്‍ നിറങ്ങളിലുള്ള ഫോണ്‍ വാങ്ങാന്‍ കഴിയുക. അള്‍ട്രാ ഓറഞ്ച് എപ്പോള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

പ്രധാന ഫീച്ചറുകള്‍

Nord CE 4 Lite 5G മോഡലില്‍ 6.67 ഇഞ്ച് ഫുള്‍ എച്ച്.ഡി+ അമോലെഡ് സ്ക്രീനാണ് നല്‍കിയിരിക്കുന്നത്. അഡ്രേനൊ 619 GPU, 8 ജിബി LPDDR4X റാം, 256 GB വരെ ഇന്‍റേണല്‍ സ്റ്റോറേജ് എന്നിവയ്ക്കൊപ്പം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 ചിപ്സെറ്റ് കൂടി പ്രൊസസറിനെ കരുത്തുറ്റതാക്കുന്നു.

ENGLISH SUMMARY:

OnePlus Nord CE 4 Lite 5G launched in India with Snapdragon 695 SoC. Starts at ₹19,999 for 8GB RAM, 128GB storage; top-tier model at ₹22,999. Available in Mega Blue, Super Silver, Ultra Orange.