Source- Realme Official Website

കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള ഫോണ്‍ തേടുന്നവര്‍ക്കായി പുത്തന്‍ മോഡല്‍ പുറത്തിറക്കി റിയല്‍മി. വീഗന്‍ ലെതര്‍ ഫിനിഷ്, 5000 mAh ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ് എന്നിങ്ങനെ ഈ വിലയില്‍ ഞെട്ടിക്കുന്ന ഫീച്ചറുകളുമായാണ് സി63 യെ റിയല്‍മി വിപണിയിലിറക്കിയിരിക്കുന്നത്. 

മെയ് മാസത്തില്‍ ഗ്ലോബല്‍ ലോഞ്ച് കഴിഞ്ഞ് ജൂലൈയിലാണ് ഫോണ്‍ ഇന്ത്യയിലെത്തിയത്. എന്‍ട്രി ലെവല്‍ ഫോണില്‍ തന്നെ അമ്പരിപ്പിക്കുന്ന ഫീച്ചറുകള്‍ നിരത്തി വിപണി പിടിക്കാനാണ് റിയല്‍മിയുടെ ശ്രമം. എയര്‍ ഗെസ്ച്ചര്‍, റെയിൻ വാട്ടർ സ്‌മാർട്ട് ടച്ച് തുടങ്ങിയ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 45വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 5,000mAh ബാറ്ററിയാണ് മറ്റൊരു പ്രധാന സവിശേഷത. 

90 Hz റിഫ്രഷ് റേറ്റോടു കൂടിയ 6.74 ഇഞ്ച് എച്ച് ഡി പ്ലസ്(HD+) ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.4ജിബി റാം 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് എന്നീ ഓപ്ഷനാണ് ഫോണിനുള്ളത്. പൊടി, വെള്ളം എന്നിവ ഉള്ളില്‍ കടക്കാതെ സംരക്ഷിക്കുന്ന IP54 റേറ്റിങ്ങും ഫോണിനുണ്ട്. 

ക്യാമറയുടെ കാര്യത്തിലും സി63  ഒട്ടും പിന്നിലല്ല. 50 മെഗാപിക്സൽ പിന്‍ക്യാമറ, 8-മെഗാപിക്സൽ സെൽഫിക്യാമറ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 14  അടിസ്ഥാനമാക്കിയുള്ള  Realme UI 5.0  ലാകും ഫോണ്‍ പ്രവര്‍ത്തിക്കുക.  191.00 ഗ്രാമാണ് ഫോണിന്‍റെ ഭാരം.ജേഡ് ഗ്രീൻ,ലെതർ ബ്ലൂ എന്നീ നിറങ്ങളില്‍ ഇന്ത്യയില്‍ ഫോണ്‍ ലഭ്യമാകും. 

ഇത്രയും ഫീച്ചറുകളുള്ള ഫോണിന്‍റെ വിലയും ഞെട്ടിക്കുന്നതാണ്. 8,999 രൂപയാണ് ഇന്ത്യയില്‍ റിയല്‍മീ സി 63യുടെ വില. മികച്ച എന്‍ട്രി ലെവല്‍ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ചോയ്സ് ആകും സി63 എന്ന കാര്യത്തില്‍ സംശയമില്ല

ENGLISH SUMMARY:

Realme C63 Launched In India; Price And Specifications