ആപ്പിൾ ഐഫോണിൻറെ 16 സീരിസ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആപ്പിൾ ഉപഭോക്താക്കൾ അപ്ഡേഷനുള്ള ഒരുക്കത്തിലാണ്. പുതിയ ഐഫോൺ ഇന്ത്യയിൽ നിന്ന് വാങ്ങുന്നതാണോ വിദേശത്ത് നിന്ന് വാങ്ങുന്നതാണോ ലാഭം എന്നതാണ് പലരും ആലോചിക്കുന്നത്. ഓരോ ഐഫോൺ സീരിസ് പുറത്തിറങ്ങുമ്പോഴും വിവിധ രാജ്യങ്ങളിലെ വില താരതമ്യം ചെയ്തുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയിയൽ സജീവമാണ്. ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ ഇന്ത്യൻ വിപണിയിൽ നിന്നും വിദേശത്ത് നിന്നും വാങ്ങുമ്പോഴുള്ള വില വ്യത്യാസം നോക്കാം.
ഇന്ത്യയിൽ 79,900 രൂപ മുതലാണ് ഐഫോൺ 16 ൻറെ വില. 89,900 രൂപ നൽകണം ഐഫോൺ 16 പ്ലസ് ഫോൺ വാങ്ങാൻ. അമേരിക്കയിൽ ഐഫോൺ 16 ന് 799 ഡോളറും 7.50-10 ശതമാനം വരെ നികുതിയും വരും. ഏകദേശം 75,000 ഇന്ത്യൻ രൂപ. 16 പ്ലസിന് 899 ഡോളറും നികുതിയും ചേർത്ത് 84,000 രൂപയോളം നൽകണം.
3399 ദിർഹമുണ്ടെങ്കിൽ യുഎഇയിൽ നിന്ന് ഐഫോൺ 16 വാങ്ങാം. 82,000 രൂപയോളം വരും. 3799 ദിർഹമാണ് 16പ്ലസിന്റെ 92,000 രൂപ ചെലവാക്കണം. സിംഗപ്പൂരിൽ നിന്ന് 1,299 ഡോളറിന് ഐഫോൺ 16 വാങ്ങാം. ഇന്ത്യൻ വില 84,000 രൂപ വരും. ഐഫോൺ 16 പ്ലസിന് 1,399 ഡോളറാണ് വില. 90,000 ഇന്ത്യൻ രൂപ വരും. കഴിഞ്ഞ വർഷത്തെ അതേ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ ഐഫോൺ വില നിശ്ചയിച്ചതെങ്കിലും 15,000 രൂപയോളം കുറവ് ഇന്ത്യയിലുണ്ട്. അതിനാൽ ഐഫോൺ പുതിയ സീരിസ് ഫോണുകൾ ഇന്ത്യയിൽ നിന്ന് വാങ്ങുന്നതാണ് ലാഭം.
അമേരിക്കയിൽ ഐഫോൺ വിലയിൽ നികുതി ഉൾപ്പെടുന്നില്ല, ഇത് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. ഏത് സംസ്ഥാനത്ത് നിന്ന് വാങ്ങുന്നോ അത് അനുസരിച്ചാകും നികുതി. ന്യൂയോർക്കിൽ 7.20 ശതമാനം നികുതിയും കാലിഫോർണയയിൽ 8 ശതമാനം നികുതിയും നൽകണം. 799 ഡോളർ- 899 ഡോളർ വില നിലവാരമണെങ്കിലും 7,000-8000 രൂപ വരുന്ന നികുതി അധികമായി നൽകണം. അമേരിക്കയിൽ ന്ന്ന വാങ്ങുന്നവർ ഇത് ശ്രദ്ധിക്കണം. ദുബായ് വിലയിൽ നികുതി ചേർക്കുമെങ്കിലും ഇന്ത്യൻ വിലയേക്കാൾ മുകളിലാണ്.
ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകൾ ഇന്ത്യയിൽ നിന്ന് വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഡിസ്കൗണ്ടുകൾക്കും സാധ്യതയുണ്ട്. മോഡൽ ആശ്രയിച്ച് 5,000 മുതൽ 10,000 രൂപ വരെ ഇത്തരത്തിൽ ഓഫർ ലഭിക്കും.