ഐ ഒ എസ് 18 അപ്ഡേറ്റിനായി കാത്തിരിക്കുന്നവരാണോ നിങ്ങൾ ? നന്നായി ആലോചിച്ച് മാത്രം അപ്ഡേറ്റ് ചെയ്യുക, ഇല്ലെങ്കിൽ പണി കിട്ടും.
ഐ.ഒ.എസ് 18 സോഫ്റ്റ് വെയർ റിലീസിനൊപ്പം ആക്ടിവേഷൻ ലോക്ക് ഫീച്ചർ എല്ലാ ഐഫോണുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ. ഇത് വരുന്നതോടെ ബാറ്ററി, കാമറ, ഡിസ്‌പ്ലേ എന്നിവയെ യഥാർത്ഥ ഉടമയുടെ ആപ്പിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്യും. അതോടെ ഐഫോണുകൾ മോഷ്ടിച്ച് പാർട്സുകളായി വില്‍ക്കാൻ കഴിയില്ല.
ഇനി പുതിയ ഒരു ബാറ്ററിയോ ഡിസ്‌പ്ലേയോ ഘടിപ്പിക്കുമ്പോൾ അതിന്‍റെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനായി യഥാർത്ഥ ഉടമയുടെ ആപ്പിൾ അക്കൗണ്ട് പാസ്‌വേർഡ് ചോദിക്കും. നൽകാത്തപക്ഷം ഘടിപ്പിക്കുന്ന നിശ്ചിതഭാഗം പ്രവർത്തിക്കില്ല. ഐഫോണിന്‍റെ ഓരോ ഭാഗവും ആക്ടിവേഷൻ ലോക്ക് ചെയ്യുന്നത് വഴി ഐഫോൺ പാർട്സിന്‍റെ ഗ്രേ മാർക്കറ്റിന് തടയിടാനാണ് ആപ്പിളിന്റെ ശ്രമം.
നിലവിൽ 17.6.1ൽ നിന്നും iOS 18ലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ഐഫോൺ SETTINGS GENERAL ABOUT നോക്കി ബാറ്ററി ഡിസ്പ്ലേ ക്യാമറ എന്നിങ്ങനെ എന്തേലും സ്പയർ മാറിയതിന്റെ എറർ മെസ്സേജ് കാണിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക.ഡിവൈസിൽ എറർ മെസ്സേജ് ഒന്നും തന്നെ ഇല്ലെങ്കിൽ പ്രോബ്ലം ഇല്ല. നിങ്ങൾക്ക് iOS 18ലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.