image: ANI

image: ANI

ഐ ഫോണ്‍ 16 വാങ്ങാന്‍  ആപ്പിള്‍ സ്റ്റോറുകള്‍ക്കുമുന്നില്‍ തിക്കും തിരക്കും. ഇന്ത്യയില്‍ ഇന്ന് രാവിലെ 8മണിമുതലാണ്  ഐ ഫോണ്‍ 16  വില്‍പന തുടങ്ങിയത്. മുംബൈയിലും ഡല്‍ഹിയിലുമുള്ള ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നല്‍ ഫോണിനായി വന്‍തിരക്കാണ്. ഐ ഫോണ്‍ 16 പ്രൊ മാക്സ് വാങ്ങാന്‍ ഇന്നലെ രാവിലെ 11 മണി മുതല്‍ തന്നെ ആളുകള്‍ വരിയായി നില്‍ക്കുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

iphone-16

രാജ്യത്ത് ആദ്യമയി ആപ്പിള്‍ സ്റ്റോര്‍ തുറന്ന  മുംബൈയില്‍ ഫോണ്‍ നേരിട്ട് വാങ്ങാനെത്തിയവരില്‍ സൂറത്തില്‍ നിന്നുള്ളവരുമുണ്ട് . 21 മണിക്കൂറായി ക്യൂ നില്‍ക്കുന്നുവെന്നായിരുന്നു ഒരാളുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം 17 മണിക്കൂര്‍ ക്യൂ നിന്നതിന് ശേഷമാണ് സ്റ്റോറിനുള്ളില്‍ കടക്കാനായതെന്ന് മറ്റൊരാളും വെളിപ്പെടുത്തി. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ അസംബ്ള്‍ ചെയ്ത ഐ ഫോണുകള്‍ വിപണിയിലെത്തിക്കുമെന്നായിരുന്നു ആപ്പിളിന്‍റെ വാഗ്ദാനം. എന്നാല്‍ അത് ഇനിയും വൈകും. 

വില  ഇങ്ങനെ..

1,19.900 രൂപയാണ് ഐ ഫോണ്‍ 16 പ്രൊയുടെ വില. പ്രൊ മാക്സിന്‍റെ വില 1,44,900ത്തില്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.  128 ജിബി, 256 ജിബി,512 ജിബി 1 ടിബി എന്നിങ്ങനെയുള്ള സ്റ്റോറേജോട് കൂടിയാണ് ഐ ഫോണ്‍ 16 പ്രൊയം ഐ ഫോണ്‍ 16 പ്രൊ മാക്സും വിപണിയില്‍ എത്തുന്നത്. ഐ ഫോണുകളില്‍ ഏറ്റവും വലിയ സ്ക്രീനും ഇത്തവണ ഇറങ്ങിയ ഫോണിലാണുള്ളത്. 6.3 ഇഞ്ച് മുതല്‍ 6.9 ഇഞ്ച് വരെയാണ് ഐ ഫോണ്‍ 16 സീരിസിന്‍റെ ഡിസ്പ്ലേ. ഐ ഫോണ്‍ 16 ന് 79,900ത്തിലും ഐ ഫോണ്‍ 16 പ്ലസിന് 89,900ത്തിലുമാണ് വില ആരംഭിക്കുന്നത്. ഐ ഫോണ്‍ 16 ഉം ഐ ഫോണ്‍ 16 പ്ലസും 128 ജിബി, 256 ജിബി,512 ജിബി സ്റ്റോറേജുകളില്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

iphone-sixteen

സൂപ്പറാണ് ആപ്പിള്‍ ഇന്‍റലിജന്‍റ്സ്

ആപ്പിള്‍ ഇന്‍റലിജന്‍റ്സ് യുഎസ് ഇംഗ്ലിഷ് പതിപ്പാണ് ഐ ഫോണ്‍ 16 സീരിസിന്‍റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ആപ്പിള്‍ ഇന്‍റലിജന്‍റ്സിന്‍റെ സഹായത്തോടെ ടെക്സ്റ്റുകള്‍ മാറ്റിയെഴുതാനും തെറ്റു തിരുത്താനും സംഗ്രഹിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. നോട്സില്‍ ഉപഭോക്താവിന് റെക്കോര്‍ഡ് ചെയ്യാനും അത് പകര്‍ത്തിയെഴുതാനും ശബ്ദം റെക്കോര്‍ഡ് ചെയ്തത് സംഗ്രഹിക്കാനും ആപ്പിള്‍ ഇന്‍റലിജന്റ്സ് സഹായിക്കും.  ഇനി സംസാരിക്കുന്നതിനിടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്താല്‍, അതിലെ പ്രസക്തമായ കാര്യങ്ങള്‍ മാത്രമായി ആപ്പിള്‍ ഇന്‍റലിജന്‍റ്സ് വിവരിച്ച് നല്‍കുകയും ചെയ്യും. 

6 കോര്‍ ജിപിയു ചിപ്സെറ്റുള്ള A18 പ്രൊ ചിപ്പാണ്  ഐ ഫോണ്‍ 16 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിലെ നിര്‍മിത ബുദ്ധി പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനാണ് ഇത് സഹായിക്കുക. മുന്‍തലമുറ ഫോണിനെക്കാള്‍ 20 ശതമാനം വേഗതയും വര്‍ക്ക് ലോഡിന്‍റെ കാര്യത്തില്‍ 15 ശതമാനം വേഹതയും ചിപ്പ് നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. 

ENGLISH SUMMARY:

The iPhone 16 sale has begun in India. Customers lining up outside stores in Mumbai and Delhi. The new series includes the iPhone 16 Pro and Pro Max.