വാട്സാപ്പില്ലാത്തൊരു ഫോണിനെ കുറിച്ചും എന്തിന് ദൈനംദിന ജീവിതത്തെ കുറിച്ചും ആലോചിക്കാന്‍ പറ്റുന്നുണ്ടോ? അത്രയധികം ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു വാട്സാപ്പ്. കുടുംബങ്ങളെയും, സൗഹൃദങ്ങളെയും യോജിപ്പിക്കുന്ന കണ്ണികളില്‍ പ്രധാനവുമായി. പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, ചിലര്‍ക്കെങ്കിലും നിരാശയുണ്ടാകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇരുപതിലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതുവര്‍ഷം മുതല്‍ വാട്സാപ്പ് സേവനങ്ങള്‍ ലഭ്യമാവില്ല.
പഴയ ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളിലാകും ഈ പ്രശ്നം നേരിടുക. അതായത് ആന്‍ഡ്രോയ്ഡ് 4.4 അല്ലെങ്കില്‍ കിറ്റ്കാറ്റിലും പഴയ സോഫ്റ്റ്വെയറുള്ള ഫോണുകളിലും സേവനം റദ്ദാകും. ഏറ്റവും പുതിയ സോഫ്റ്റ്വെയറും സവിശേഷതകളും ഈ ഫോണുകളില്‍ ലഭ്യമല്ലാത്തതാണ് കാരണം.
ജനുവരി ഒന്ന് മുതല്‍ വാട്സാപ്പ് പണിമുടക്കുന്ന ഫോണുകള്‍ ഇതാ...ഗാലക്സി എസ്3, ഗാലക്സി നോട്ട് 2, ഗാലക്സി ഏയ്സ് 3, ഗാലക്സി എസ്4 മിനി, മോട്ടോ ജി (ഒന്നാം തലമുറ), മോട്ടറോള റാസര്‍ എച്ച്ഡി, മോട്ടോ ഇ 2014, വണ്‍ എക്സ്, വണ്‍ എക്സ് പ്ലസ്, ഡിസയര്‍ 500, ഡിസയര്‍ 601, ഒപറ്റിമസ് ജി, നെക്സസ് 4, ജി2 മിനി, എല്‍ 90, എക്സ്പിരിയ സെഡ്, എക്സ്പിരിയ എസ്പി, എക്സിപിരിയ ടി, എക്സിപിരിയ വി.
അതേസമയം ഏറ്റവും പുതിയ അപ്ഡേറ്റുകളുമായി കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാവുകയാണ് വാട്സാപ്പ്. ഡോക്യുമെന്‍റുകള്‍ സ്കാന്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും അയയ്ക്കാനുമെല്ലാം ഇനി മുതല്‍ വാട്സാപ്പില്‍ സാധിക്കും. നിലവില്‍ വാട്സാപ്പിന്‍റെ ഐഒഎസ് അപ്ഡേറ്റ് 24.25.80 ല്‍ ഫീച്ചര്‍ ലഭ്യമാണ്. ഇതോടെ സ്കാനിങിനായി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കേണ്ടി വരില്ലെന്നും മെറ്റ പറയുന്നു.