'ഇങ്ങനെ ഫോണ്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരും..' ഈയൊരു ഡയലോഗ് കേള്‍ക്കാത്ത ആരും തന്നെ ഉണ്ടാവില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും കേട്ടിട്ടുണ്ടാകും.
സ്മാര്‍ട്ട് ഫോണുകള്‍ നാട്ടില്‍ പ്രചരിക്കുന്ന കാലം മുതല്‍ക്കേ ഫോണ്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുമെന്ന തെറ്റായ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ഇപ്പോഴും ഈയൊരു കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരുണ്ട് എന്നതാണ് സത്യം. വാട്സാപ്പ് മെസേജുകളായും വായ്മൊഴിയായും തലമുറകളില്‍ നിന്നും തലമുറകളിലേക്ക് വാര്‍ത്തയും കൈമാറുന്നു.
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഉണ്ടാക്കുന്നുവെന്നതില്‍ നിന്നാണ് ഫോണ്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുമെന്ന കുപ്രചരണം ഉണ്ടാവുന്നത്. എന്നാല്‍ കാന്‍സറിന് കാരണമാകുന്ന അത്ര റേഡിയേഷന്‍ നിങ്ങളുടെ ഫോണില്‍ നിന്നും വരുന്നുണ്ടോയെന്ന് നോക്കാന്‍ കഴിഞ്ഞാല്‍ കാന്‍സര്‍ പേടി പമ്പ കടക്കില്ലേ? അതിനൊരു എളുപ്പവഴിയുണ്ട്.
ഫോണിന്‍റെ ഡയലറെടുത്ത് *#07# എന്ന് ഡയല്‍ ചെയ്യുക. അപ്പോള്‍ സാര്‍ എന്ന മെനു കാണാന്‍ കഴിയും. താഴെ ആ ഫോണിന്‍റെ സാര്‍ വാല്യൂ എത്രയാണെന്നും. The International Commission on Non-Ionizing Radiation Protection അഥവാ ICNIRP ആണ് ഫോണുകള്‍ക്ക് Specific Absorption Rate അഥവാ (SAR) സെറ്റ് ചെയ്യുന്നത്. സുരക്ഷിതമായ സാര്‍ വാല്യൂ 1.6 Wats/Kg ആണ്. അതില്‍ കൂടുതലാണെങ്കില്‍ മാത്രമേ ഫോണിന് റേഡിയേഷന്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയുള്ളൂ.