ചന്ദ്രയാന്‍ മൂന്നിന്റെ ചരിത്ര വിജയത്തിനു പിറകെ നാലാം ദൗത്യത്തിന്റെ പണിപ്പുരയിലാണു ഇസ്റോ. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിഭാ യോഗം പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കി. 2104.06 കോടിയുടെ ബജറ്റിനാണ് അനുമതി നല്‍കിയത്. ചന്ദ്രോപരിതലത്തിലെ മണ്ണും വസ്തുക്കളും ഭൂമിയില്‍ എത്തിക്കാനുള്ള ദൗത്യത്തിലെ പേടകം എങ്ങനെയിരിക്കും. ഭാവിയില്‍ ഇസ്റോയുടെ മുഖ്യ ആയുധമാകുന്ന പുതുതലമുറ റോക്കറ്റിന്റെ രൂപവും  എന്തായിരിക്കും. ബെംഗളുരുവില്‍ നടക്കുന്ന രാജ്യാന്തര സ്പേസ് എക്സ്പോയില്‍ നിന്നു ഇവയെ സമീര്‍ പി.മുഹമ്മദ് പരിചയപ്പെടുത്തുന്നു.

ENGLISH SUMMARY:

ISRO planning fourth Chandrayaan mission