sunita-williams-wilmore-1

ഒന്‍പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സഹ യാത്രികൻ ബാരി വീല്‍മോർ എന്നിവർ ഈമാസം 16ന് ഭൂമിയിലേക്ക് മടങ്ങും. യാത്ര തീയതി  നാസ പുറത്ത് വിട്ടു. സ്പേസ് എക്സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും മടങ്ങുന്നത്.

ഐ. എസ്. എസിലെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്,റഷ്യയുടെ അലക്സാണ്ടർ ഗോർബാനോവ്  എന്നിവർക്കൊപ്പം ഇരുവരും യാത്ര തിരിക്കുമെന്ന് നാസ അറിയിച്ചു. 8 ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂൺ 5 നാണ് ബോയിങ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാർ ലൈനർ  പേടകത്തിൽ ഇരുവരും യാത്രതിരിച്ചത്.

ഹീലിയം ചോർച്ചയും ത്രെസ്റ്റർ എൻജിനുകൾ പണിമുടക്കിയതും കാരണം പേടകത്തിലുള്ള മടക്കയാത്ര ഒഴിവാക്കുകയിരുന്നു. ജോ ബൈഡൻ ഇരുവരെയും ബഹിരാകാശത്ത് ഉപേക്ഷിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരെത്തെ കുറ്റപ്പെടുത്തിയിരുന്നു

ENGLISH SUMMARY:

Nasa astronauts Sunita Williams and Barry Wilmore, who have been stranded on the International Space Station, are finally gearing up for a return to Earth. NASA reveals landing date.