NASA astronauts Suni Williams, wearing Boeing spacesuits, departs the Neil A. Armstrong Operations and Checkout Building at Kennedy Space Center for Launch Complex 41 at Cape Canaveral Space Force Station in Florida to board the Boeing CST-100 Starliner spacecraft for the Crew Flight Test launch , on June 5, 2024. Boeing on June 5 will try once more to launch astronauts aboard a Starliner capsule bound for the International Space Station. Liftoff is targeted for 10:52 am (1452 GMT) for a roughly one-week stay at the orbital laboratory. (Photo by Miguel J. Rodriguez Carrillo / AFP)

ബഹിരാകാശത്തെ ഒന്‍പതുമാസത്തെ വാസം അവസാനിപ്പിച്ച് നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്ക് എത്തുകയാണ്. ലാന്‍ഡിങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് ലോകം. പതിവുകളെല്ലാം തെറ്റിച്ച യാത്രയ്ക്കൊടുവില്‍ ഇരുവരും മടങ്ങിയെത്തുമ്പോള്‍ നേരിടേണ്ടി വരുന്ന ആരോഗ്യ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ചകളും കൊഴുക്കുകയാണ്. കാന്‍സര്‍ ഭീതിയാണ് ഇതില്‍ പ്രധാനം. 

sunitha-williams

Image Credit: NASA

റേഡിയേഷന് നിരന്തരം വിധേയമാകുന്നത് ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ പെരുകാന്‍ കാരണമാകുമെന്നതാണ് വര്‍ധിച്ച് വരുന്ന ആശങ്കകളുടെ അടിസ്ഥാനം. ഭൂമിയിലുള്ളവര്‍ക്ക് റേഡിയേഷന്‍ ഏല്‍ക്കുന്നതിനെക്കാള്‍ 20 മടങ്ങ് സാധ്യത ബഹിരാകാശത്തുണ്ടെന്ന് നാസയും വ്യക്തമാക്കുന്നു. കോസ്മിക് രശ്മികള്‍ നിരന്തരം ശരീരത്തിലേല്‍ക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. മാത്രവുമല്ല, ഇവ ശരീരത്തിലെ ഡിഎന്‍എകള്‍ക്ക് വരെ ക്ഷതമേല്‍പ്പിക്കാന്‍ പാകത്തിലുള്ളതുമാണ്. ഒന്‍പത് ദിവസത്തെ ദൗത്യം ഒന്‍പത് മാസമായി വര്‍ധിച്ചതോടെ ഇത്തരം ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ സാധ്യതയും വര്‍ധിച്ചിരിക്കുകയാണെന്ന് ശാസ്ത്രലോകവും സമ്മതിക്കുന്നു. Also Read: ശിശുക്കളുടെ ചര്‍മ്മം, നടക്കാന്‍ ബുദ്ധിമുട്ട്, എല്ലുകൾ ഒടി‍യാനും സാധ്യത

തീവ്രതയേറിയ കോസ്മിക് രശ്മികളേല്‍ക്കുന്നത് രക്താര്‍ബുദത്തിന് കാരണമായേക്കാമെന്ന് ദ് ഹെല്‍ത്ത് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബഹിരാകാശ യാത്രികരുടെ ആരോഗ്യം നിരന്തരം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും നാസ വിശദീകരിക്കുന്നു. 

sunita-williams-wilmore-1

Image Credit: NASA

കാന്‍സര്‍ ഭീതി പോലെ തന്നെയാണ് സുനിതയ്ക്കും വില്‍മോറിനും മസ്തിഷ്കക്ഷതമേല്‍ക്കുമോ എന്ന ഭീതിയുമുള്ളത്. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയാണ് ഇവിടെ വില്ലന്‍. ഗുരുത്വബലമില്ലാത്ത ബഹിരാകാശത്തെ ദീര്‍ഘമായ വാസത്തെ തുടര്‍ന്ന് ശരീരത്തിലെ ദ്രവങ്ങളെല്ലാം തന്നെ തലയുടെ ഭാഗത്തേക്ക് കേന്ദ്രീകരിക്കുന്നതിന് കാരണമാകും. ഇതോടെ തലച്ചോറിന് സമ്മര്‍ദമേറും. നിരന്തരം ഈ അവസ്ഥയുണ്ടാകുന്നത് കടുത്ത തലവേദനയ്ക്കും കാഴ്ച വൈകല്യത്തിനും തലച്ചോറിന് സാരമായ ക്ഷതമേല്‍ക്കുന്നതിനും കാരണമാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

image: NASA

image: NASA

ബഹിരാകാശ നിലയില്‍ ദീര്‍ഘകാലം കഴിഞ്ഞ യാത്രികരുടെ തലച്ചോറില്‍ സാരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. സ്പേസ്​ഫ്ലൈറ്റ് അസോസിയേറ്റഡ് ന്യൂറോ ഒക്യൂലര്‍ സിന്‍ഡ്രോമെന്ന അസുഖം ഇവരെ ബാധിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. തലച്ചോറിനുള്ളിലെ ആശയവിനിമയങ്ങള്‍ സാധ്യമാക്കുന്ന ഘടകങ്ങളിലുണ്ടാകുന്ന ശോഷണം ഓര്‍മക്കുറവിലേക്കും വിവരങ്ങള്‍ അപഗ്രഥിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും നയിക്കും.

ENGLISH SUMMARY:

As NASA astronauts Sunita Williams and Butch Wilmore prepare to return to Earth after nine months in space, concerns over prolonged radiation exposure and increased cancer risk are mounting.