REFILE - CLARIFYING CAPTION Silhouettes of laptop and mobile device users are seen next to a screen projection of Whatsapp logo in this picture illustration taken March 28, 2018.  REUTERS/Dado Ruvic/Illustration

REFILE - CLARIFYING CAPTION Silhouettes of laptop and mobile device users are seen next to a screen projection of Whatsapp logo in this picture illustration taken March 28, 2018. REUTERS/Dado Ruvic/Illustration

ഇൻസ്റ്റ​ഗ്രാമിന് സമാനമായ ഫീച്ചർ വാട്സാപ്പിലും അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഇനി വാട്സാപ്പ് സ്റ്റാറ്റസുകളിലും നമുക്ക് വേണ്ടപ്പെട്ടവരെ മെൻഷൻ ചെയ്യാം. പക്ഷേ ഈ അപ്ഡേറ്റ് ഉപഭോക്താവിന്റെ സ്വകാര്യതയെ മുൻനിർത്തിയുള്ളതാണ്. അതുകൊണ്ട് തന്നെ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യുന്നയാൾക്കും മെൻഷൻ ചെയ്ത ഉപഭോക്താവിനും മാത്രമേ ഇത് കാണാനാകൂ. ഇൻസ്റ്റ​ഗ്രാം സ്റ്റോറികൾ പോലെ തന്നെയാണ് വാട്സാപ്പ് മെൻഷനും വർക്ക് ചെയ്യുന്നത്. മെൻഷൻ ചെയ്ത കോണ്ടാക്ടിന് നോട്ടിഫിക്കേഷൻ പോവുകയും അയാളെ വാട്സാപ്പ് അതേപ്പറ്റി അറിയിക്കുകയും ചെയ്യും. 

വാട്സാപ്പ് ഫീച്ചർ ട്രാക്കർ WABetaInfo യുടെ പോസ്റ്റ് പ്രകാരം ആൻ‍ഡ്രോയിഡ് 2.24.20.3 അപ്ഡേറ്റിലാണ് ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭിക്കുക.​ഗൂ​ഗിൾ ബീറ്റ പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്‌ത ഉപയോക്താക്കൾക്ക് ഇത് പരീക്ഷിക്കാൻ കഴിയില്ല. ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് സേവ് ചെയ്ത കോൺടാക്റ്റുകളെ സ്റ്റാറ്റസുകളിൽ ടാഗ് ചെയ്യാൻ സാധിക്കും. നിലവിൽ കോണ്ടാക്ടില്‍ ഇല്ലാത്തവരെ ടാ​ഗ് ചെയ്യാൻ വാട്സാപ്പ് അനുവദിക്കുന്നില്ല. 

സ്റ്റാറ്റസ് അപ്ഡേറ്റ് ഓപ്ഷനിൽ സെൻഡ് ബട്ടൺന് മുമ്പായി ടെക്‌സ്‌റ്റ് ഫീഡിൽ '@' മെൻഷൻ ഐക്കൺ കാണാം. മെൻഷൻ ചെയ്ത ഉടൻ സ്റ്റാറ്റസിനെ കുറിച്ചൊരു മെസേജ് മെൻഷൻ ചെയ്ത ഉപഭോക്താവിന് ലഭിക്കും. ഇൻസ്റ്റ​ഗ്രാമിന് സമാനമായി സ്റ്റാറ്റസ് കാണാനും അത് വീണ്ടും പങ്കിടാനും കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്‌ത ശേഷം, മെൻഷൻ ചെയ്ത ഉപഭോക്താവിൻ്റെ പേര് നമ്മുടെ പേരിന് താഴെ കാണാനാകും. ഈ ഒരു ഫീച്ചർ സ്വകാര്യമായതിനാൽ ഉപഭോക്താവിനും സൂചിപ്പിച്ച വ്യക്തിക്കും മാത്രമേ ഇത് കാണാനാകൂ. ഈ രീതിയിൽ, ഉപഭോക്താക്കൾക്ക് തങ്ങൾ സ്റ്റാറ്റസ് കാണിക്കാൻ ആഗ്രഹിക്കുന്നയാളെ സ്വകാര്യമായി മെൻഷൻ ചെയ്യാൻ കഴിയും.

ENGLISH SUMMARY:

whatsapp status updates mention feature android leak