ഈ ഡിജിറ്റല്‍ യുഗത്തില്‍ ആപ്പുകളാണ് താരം. ഓരോ ഉപയോഗത്തിനുമുള്ള വ്യത്യസ്തങ്ങളായ ആപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ ഓരോ ആന്‍ഡ്രോയ്ഡ് അപ്പ് ഡൗണ്‍ലോഡുകള്‍ക്കും ഇടയില്‍ വന്‍മതിലായി ഗൂഗിളുണ്ട്. നമ്മള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒരു സാധാരണ ആപ്പ് മാര്‍ക്കറ്റ് എന്നേ കരുതൂ. പക്ഷേ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എല്ലാ ആപ്പ് നിര്‍മാതാക്കള്‍ക്കും തുല്യ ഇടം നല്‍കുന്ന 'ഫേയര്‍ മാര്‍ക്കറ്റ്' അണോയെന്ന് അലോചിച്ചിട്ടുണ്ടോ. ഇല്ലാ എന്നാണ് യു.എസ് കോടതിയുടെ കണ്ടെത്തല്‍. പിന്നാലെ പ്ലേ സ്റ്റോര്‍ എല്ലാ ആപ്പ് നിര്‍മാതാക്കള്‍ക്കുമായി തുറന്ന് നല്‍കാനാണ് കോടതി ഉത്തരവ്. ആപ്പിള്‍ കാണിക്കുന്ന കുത്തക സ്വഭാവത്തിന് അടുത്തുപോലും ഗൂഗിള്‍ ഇല്ലല്ലോ എന്ന സംശയം ഉയരാം. പക്ഷേ ഗൂഗിളിന്‍റെ ഓപ്പണ്‍ സോഴ്സ് എന്ന പ്രഖ്യാപിത നയമാണ് കോടതിയുടെ കണ്ടെത്തലിന് ജനശ്രദ്ധ നല്‍കുന്നത്.
2008ലാണ് ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റം ആരംഭിക്കുന്നത്. എല്ലാവര്‍ക്കും തുല്യ ഇടം നല്‍കുന്ന 'ഓപ്പണ്‍ സോഴ്സ്' ഓ.എസായി പ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. അതില്‍ വിശ്വസിച്ച് നിരവധി കമ്പനികള്‍ ആന്‍ഡ്രോയിഡിനെ ഉപയോഗിച്ചു. ലോകത്ത് ഇന്നുള്ള ഫോണുകളില്‍ 70 ശതമാനവും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴും ഗൂഗിള്‍ ഓപ്പണ്‍ സോഴ്സാണ്, പക്ഷേ എല്ലാ ഗൂഗിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പവും പ്ലേസ്റ്റോറും ലഭ്യമാണ്. ഫോണിലേക്കുള്ള ആപ്പുകളുടെ പ്രഥമ കേന്ദ്രം പ്ലേ സ്റ്റോറാണ്. കമ്പനികളുടെ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കണമെങ്കില്‍ ഗൂഗിള്‍ പറയുന്ന നിബന്ധനകള്‍ പാലിക്കണം. ഒപ്പം ഭീമമായ തുകയും. നമ്മള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നല്‍കുന്ന തുകയുടെ 30 ശതമാനവും പോകുന്നത് ഗൂഗിളിലേക്കാണ്. ഇത് വലിയ പങ്കെന്നാണ് ആപ്പ് ഉടമകളുടെ പക്ഷം.
Also Read; 'ജീവൻ നിലനിർത്താനുതകുന്ന കണ്ടെത്തൽ'; പ്രോട്ടീൻ ഗവേഷണങ്ങൾക്ക് രസതന്ത്ര നൊബേൽ
മറ്റ് ആപ്പ് സ്റ്റോറുകള്‍ ഉണ്ടെങ്കിലും അവ പ്രവര്‍ത്തിക്കാന്‍ ഗൂഗില്‍ അനുവധിക്കില്ല. സാംസങ് സ്റ്റോര്‍ ഗുഗിളിനെതിരെ വന്‍ ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും ഒടുവില്‍ പരാജയപ്പെടുകയായിരുന്നു. ഫോണുകളില്‍ മറ്റ് ആപ്പ് സ്റ്റോറുകള്‍ അനുവദിക്കാതിരിക്കാന്‍ വണ്‍ പ്ലസുമായ പ്രത്യക കരാര്‍ പോലും ഗൂഗിള്‍ ഉണ്ടാക്കിയിരുന്നു. ഗൂഗിളിന്‍റെ ഇഷ്ടത്തിന് വഴങ്ങാത്താവര്‍ക്ക് പ്ലേ സ്റ്റോറില്‍ അനുമതി നല്‍കുകയുമില്ലാ. ഈ കൊള്ള പരിഗണിച്ചാണ് അനധികൃത കുത്തക എന്ന വിശേഷണം യു.എസ് കോടതി നല്‍കിയത്. ഒപ്പം പ്ലേ സ്റ്റോര്‍ എല്ലാ ആപ്പ് നിര്‍മാതാക്കള്‍ക്കുമായി തുറന്ന് കൊടുക്കണമെന്ന ഉത്തരവും.
Also Read; ധ്രുവദീപ്തി വീണ്ടും ഇന്ത്യയിൽ; വിസ്മയത്തോടൊപ്പം ജാഗ്രതയും
എന്താണ് പ്ലേ സ്റ്റോറിനെതിരായ കേസ്?
ഗൂഗിളിനെതിരെ 2020 ഓഗസ്റ്റിൽ കാലിഫോർണിയയിലെ കോടതിയിലാണ് പരാതി എത്തുന്നത്. എപിക്ക് ഗെയിംസ് എന്ന കമ്പനിയാണ് പരാതിക്കാര്‍. ഗൂഗിളിനും ആപ്പിളിനും എതിരെ ഒരേ സമയമായിരുന്നു പരാതി. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ വാദം നടന്നു. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ കുത്തക വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചെന്നായിരുന്നു വാദം. ഇത് അംഗീകരിച്ചാണ് കോടതി പ്ലേ സ്റ്റോറിനെ അനധികൃത കുത്തകയെന്ന് വിശേഷിപ്പിച്ചത്. പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്ലേ സ്റ്റോര്‍ എല്ലാ ഡവലപ്പര്‍മാര്‍ക്കും തുല്യ അവസരം നല്‍കുന്ന രീതിയില്‍ തുറന്ന് കൊടുക്കാന്‍ വിധിച്ചത്. ഇതിനെതിരെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഗൂഗിള്‍.
Also Read; കോടതിയില്‍ പിഴയടച്ച അക്കൗണ്ട് മാറിപ്പോയി; എക്സിന് വന്‍ നഷ്ടം
കോടതി ഉത്തരവ് ഉടനെ നടപ്പാകാന്‍ സാധ്യതയില്ലെങ്കിലും, ഗൂഗിളിന്‍റെ കുത്തക സ്വഭാവത്തിനെതിരെ കോടതി മുന്നോട്ട് വന്നത് വലിയ തുടക്കമാണ്. ഭാവിയില്‍ കുടുതല്‍ ആപ്പ് നിര്‍മാതാക്കള്‍ സമാന അവശ്യങ്ങളുമായി കോടതിയെ സമീപിക്കാന്‍ സധ്യതയുണ്ട്. അതിനിടെ കോടതിക്ക് പുറമെ സര്‍ക്കാര്‍ സംവിധാനങ്ങളും കുത്തക കമ്പനികളെ നിയന്ത്രിക്കാന്‍ തയ്യാറാകണമെന്നാണ് ഡവലപ്പര്‍മാരുടെ ആവശ്യം.