മനുഷ്യ ജീവിതത്തെ ആനായാസമാക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യകള്‍ ദിനം പ്രതി കണ്ടെത്തുകയും, തിരുത്തപ്പെടുകയും ചെയ്യുന്നു. കംപ്യൂട്ടിങ് രംഗത്ത് ഇനി എന്ത് വിപ്ലവത്തിനാണ് സാധ്യതയെന്ന് ചോദിച്ചിരുന്ന കാലത്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കടന്നുവരവ്. എ.ഐയുടെ കഴിവുകള്‍ പൂര്‍ണമായി എന്തെന്ന് തിരിച്ചറിയാന്‍ പോലും നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിന് മുന്‍പെ മറ്റൊരു മഹാവിപ്ലവത്തിന് അരങ്ങ് ഒരുങ്ങുകയാണ്. കൃത്യമായ മുന്നോരുക്കമില്ലാതെ പുറത്ത് വിട്ടാല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത സൂപ്പര്‍ കംപ്യൂട്ടറുകളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള സങ്കേതിക വിദ്യ. ക്വാണ്ടം കംപ്യൂട്ടിങ്
ക്വാണ്ടം കംപ്യൂട്ടിങ് കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റത്തിന്‍റെ വ്യാപ്തി മനസ്സിലാക്കാൻ കുറച്ച് പിന്നിലേക്ക് സഞ്ചരിക്കണം. 1947, അന്നാണ് ഒരു പ്രത്യേകതരം സ്വിച്ച് കണ്ടെത്തുന്നത്. ട്രാൻസിസ്റ്ററുകൾ. അവിടെ മുതല്‍ കമ്പ്യൂട്ടറുകൾ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നത് ട്രാൻസിസ്റ്ററുകളിലൂടെയാണ്. കാലം കടന്നു പോയപ്പോൾ, വേഗം കൂട്ടുന്നതിന് ഇത്തരത്തിൽ നിരവധി ട്രാൻസിസ്റ്ററുകൾ അടങ്ങുന്ന ചിപ്പുകൾ ഇറങ്ങി. ഇന്ന് ഒരു ചിപ്പിനുള്ളിൽ ലക്ഷക്കണക്കിന് ട്രാൻസിസ്റ്ററുകളാണ് ഉള്ളത്. എന്നാൽ ഈ ട്രാൻസിസ്റ്ററുകൾക്ക് രണ്ട് സ്ഥിതികൾ മാത്രമേ ഉള്ളൂ. ഒന്നെങ്കിൽ ഓൺ അല്ലെങ്കിൽ ഓഫ്. കൃത്യമായി സംഖ്യ അടിസ്ഥാനത്തിൽ പറഞ്ഞാൽ പൂജ്യം അല്ലെങ്കിൽ ഒന്ന്. പക്ഷേ ഒരു സമയം ഇതിൽ ഏതെങ്കിലും ഒരു സംഖ്യയെ ഒരു ട്രാൻസിസ്റ്ററിന് ഉൾക്കൊള്ളാനാകൂ.
Also Read; എ.ഐ ഉപയോഗിച്ച് ടോപ്പിന്‍റെ ബട്ടണ്‍ അഴിച്ചു;പോസ്റ്ററില്‍ കൃതൃമം കാണിച്ചു; പരാതിയുമായി മുന്‍ ഗൂഗിള്‍
ക്വാണ്ടം കമ്പ്യൂട്ടിങ്ങിലേക്ക് മാറിയാൽ ട്രാൻസിസ്റ്ററുകൾ ഒഴിവാക്കി ഇലക്ട്രോൺസിലാണ് വിവരങ്ങൾ സൂക്ഷിക്കുന്നത്. അതിലൂടെ പൂജ്യവും ഒന്നും, അതിനിടയിൽ മറ്റെന്തെങ്കിലും സ്ഥിതി ഉണ്ടെങ്കിൽ അവയും ഒരേസമയം അപഗ്രഥിക്കാന്‍ കഴിയുന്നു. ഉദാഹരണത്തിന് ഭൂമിയുടെ ഉത്തരധ്രുവം പൂജ്യവും, ദക്ഷിണ ധ്രുവം 1 മായി സങ്കൽപ്പിച്ചാൽ, മനുഷ്യരായ നമുക്ക് ഇതിൽ ഏതെങ്കിലും ഒരു സ്ഥലത്തെ ഒരു സമയം ഉണ്ടാകാനാകൂ. എന്നാൽ ക്വാണ്ടം കമ്പ്യൂട്ടിങ്ങിലേക്ക് വരുമ്പോൾ ഒരേസമയം രണ്ടോ അതിൽ കൂടുതലോ സ്ഥലത്ത് നിൽക്കാനാകുന്നു. ഇതിലൂടെ പ്രവർത്തനക്ഷമത പതിന്മടങ്ങാകുന്നു. ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുന്ന കാലത്തുനിന്നും, പതിന്മടങ്ങ് കാര്യങ്ങൾ കൈകാര്യം ചെയ്യാനാകുന്ന സ്ഥിതിയിലേക്ക് എത്തിക്കുന്നതാണ് ക്വാണ്ടം കമ്പ്യൂട്ടിംങ്.
ചിപ്പുകളിൽ ട്രാൻസിസ്റ്ററുകൾക്ക് പകരം ക്യൂബിറ്റ്സാണ് ഉണ്ടാവുക. ഈ ക്യുബിറ്റ്സിനുള്ളിലെ ഇലക്ട്രോൺസിലാണ് വിവരങ്ങൾ സൂക്ഷിക്കുന്നത്. ഇവ ആർട്ടിഫിഷൽ ആറ്റം പോലെ പ്രവർത്തിക്കും. ഓരോ ക്യുബിറ്റ്സും കമ്പ്യൂട്ടറിന്‍റെ ശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കും. 20 ക്യുബിറ്റ്സുള്ള ഒരു പ്രോസസർ, ട്രാൻസിസ്റ്ററുകളേക്കാൾ കോടിക്കണക്കിന് ശക്തമാണ്.
Also Read; അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്; ഹൃദയത്തിലും തലച്ചോറിലും വരെ പ്ലാസ്റ്റിക്; ഞെട്ടിച്ച് പഠനം
പ്രധാന ടെക് കമ്പനികളിൽ ഈ പ്രൊസസറുകൾ വികസിപ്പിച്ചു കഴിഞ്ഞു. പക്ഷേ ചിത്രത്തിൽ കാണുന്ന വമ്പൻ റഫ്രിജറേറ്റിംങ് മെഷീന് കീഴെയാണ് കുഞ്ഞൻ ചിപ്പ് സ്ഥാപിച്ചിരിക്കുന്നത്. പ്രധാന കാരണം ഈ പ്രോസസർ പ്രവർത്തിക്കുന്നതിന് അബ്സല്യൂട്ട് സീറോയോ അതിനടുത്തോ താപനില ക്രമീകരിക്കണം. . അതായത് മൈനസ് 273 ഡിഗ്രീസെല്‍സസ് താപനില. ഒരു സീൽഡ് കമ്പ്യൂട്ടറിന്‍റെ ഉള്ളിലെ താപനില പ്രപഞ്ചത്തിലെ ഏറ്റവും കുറഞ്ഞ ഡിഗ്രീസെല്‍സായിരിക്കും. ഇതിലൂടെ ഇലക്ട്രിക്കൽ റസിസ്റ്റൻസ് ഇല്ലാതാക്കുകയും, ക്യുബിറ്റ്സിനെ പുറത്തുള്ള വൈബ്രേഷനുകള്‍ ബാധിക്കാതെയുമിരിക്കുന്നു. ഒപ്പം ക്യൂബിറ്റ്സിനെ ഒരു ഇലക്ട്രോ മാഗ്നെറ്റിക് ഫീൽഡിലൂടെ നിയന്ത്രിക്കാനാവും. പക്ഷേ അവിടെയാണ് പ്രധാന വെല്ലുവിളി.
ക്യൂബിസിനുള്ളിലെ ആറ്റങ്ങൾ എല്ലാം ഒരേ രീതിയിൽ വൈബ്രേറ്റ് ചെയ്യണം. അതിനെ കോഹിറൻസ് എന്നാണ് പറയുന്നത്. നിലവിൽ എല്ലാ കമ്പനികളും നിർമ്മിച്ചിട്ടുള്ള ക്വാണ്ടം കമ്പ്യൂട്ടറുകളിൽ കോഹിറൻസ് നിലനിർത്തുന്നതാണ് പ്രധാന വെല്ലുവിളി. കോഹിറൻസ് തുടർച്ചയായി നിലനിർത്താനുള്ള ഗവേഷണങ്ങളാണ് പുരോഗമിക്കുന്നത്.
Also Read; വയര്‍ലസിനും കേബിളിനും പകരം നമ്മുടെ ശരീരം; എന്താണ് വൈ–ആര്‍
നിലവിലെ സൂപ്പര്‍ കമ്പ്യൂട്ടറുകൾ എത്ര ശക്തമെന്ന് പറഞ്ഞാലും അവയ്ക്ക് ഒരിക്കലും പ്രോസസ് ചെയ്യാനാകാത്ത വിവരങ്ങൾ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. അതിനാലാണ് അമേരിക്കയിൽ ഐബിഎമ്മും ക്ലീവ്ലാൻഡ് ക്ലിനിക്കും ചേര്‍ന്ന് ആശുപത്രിയിൽ ഒരു ക്വാണ്ടം കമ്പ്യൂട്ടര്‍ പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിച്ചത്. ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് ശരീരത്തിലെ പ്രോട്ടീൻ മോളിക്യൂൾസിന്‍റെ പ്രവർത്തനം കൃത്യമായി തിരിച്ചറിയാനായാൽ ആതുരസേവനരംഗത്ത് വലിയ മാറ്റമാണ് ഉണ്ടാവുക. ഇതിലൂടെ ഓട്ടോ ഇമ്മ്യൂണിറ്റി, ക്യാൻസർ തുടങ്ങിയവ കൃത്യമായി ചികിത്സിക്കാൻ കഴിയും. സമാനമായ രീതിയിൽ മറ്റ് പല മേഖലകളിലും വലിയ മാറ്റമാകും ക്വാണ്ടം കമ്പ്യൂട്ടിംഗ് കൊണ്ടുവരിക.
എന്നാൽ സാധാരണക്കാരായ നമുക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ മാറ്റം വരില്ല എന്നാണ് ഗവേഷകർ പറയുന്നത്. നമ്മുടെ കമ്പ്യൂട്ടറുകളിലെ പ്രോസസര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതുപോലെയാണ് ഇത്.
ഐബിഎം ഗൂഗിൾ മൈക്രോസോഫ്റ്റ് തുടങ്ങി എല്ലാ ഭീമൻ കമ്പനികളും ഈ ടെക്നോളജി വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. കാരണം ആരാണ് ആദ്യം ഈ ടെക്നോളജി വികസിപ്പിക്കുന്നത് അവരായിരിക്കും ലോക ടെക് സമ്പദ് വ്യവസ്ഥ നിയന്ത്രിക്കാൻ പോകുന്നത്. ഭാവിയിലെ ഏറ്റവും പ്രധാനപ്പെട്ട സങ്കേതിക മുന്നേറ്റായി കണ്ടാണ് ചൈന ഗവേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഹാക്കിങിന് ഇവ ഉപയോഗിച്ച് തുടങ്ങിയെന്ന ഞെട്ടിക്കുന്ന വിവരവും കഴിഞ്ഞ ദിവസം പുറത്ത് വന്നു. അമേരിക്കൻ സർക്കാർ വൻ തുകയാണ് ക്വാണ്ടം പരീക്ഷണങ്ങൾക്കായി വിനിയോഗിക്കുന്നത്. അടുത്തവർഷം അമേരിക്ക കമ്പ്യൂട്ടർ എൻക്രിപ്ഷനുള്ള പുതിയ സ്റ്റാൻഡേർഡ് അവതരിപ്പിക്കും. പ്രധാന കാരണം ക്വാണ്ടം കമ്പ്യൂട്ടിങ്ങാണ്. കാരണം ക്വാണ്ടം കമ്പ്യൂട്ടിംഗ് ഉപയോഗിക്കാൻ തുടങ്ങിയാൽ ലോകത്തിൽ നിലവിലുള്ള എല്ലാ നെറ്റ്റ്വർക്കുകളും അനായാസം ഭേദിക്കാൻ ആകുമെന്നതാണ്.
ഏതായാലും ലോകത്തിന്‍റെ ടെക് ഗതി പാടെ മാറ്റുന്നതാവും ക്വാണ്ടം കംപ്യൂട്ടിങ്. കപ്യൂട്ടറുകള്‍ ശക്തമാകുമ്പോള്‍ അതിലും പതിന്‍ മടങ്ങ് ശക്തമാകണം സുരക്ഷമാര്‍ഗങ്ങള്‍. കാത്തിരിക്കാം ആ ടെക് വിപ്ലവത്തിനായി.