apple-intelligence

TOPICS COVERED

കിടിലന്‍ ഫീച്ചറുകള്‍ വാരിക്കോരിത്തരുന്ന ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ മാസ് എന്‍ട്രിക്കായി കാത്തിരിക്കുകയാണ് ആപ്പിള്‍ ഫാന്‍സ്.  ചാറ്റ്‌ജിപിടിയെ വെര്‍ച്വല്‍ അസിസ്റ്റന്‍റായ സിരീയിലേക്കും ആപ്പിള്‍ ഇന്‍റലിജന്‍സ് എഴുത്ത് ഉപകരണങ്ങളിലേക്കും ചേര്‍ക്കുന്നതാണ് പ്രധാന ഫീച്ചര്‍. ഐഫോണ്‍ 16 സിരീസിലേക്ക് പുതിയ ഇമേജ് പ്ലേഗ്രൗണ്ട് ആപ്പും വിഷ്വല്‍ ഇന്‍റലിജന്‍സും ഉള്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

 ios 18.2 അപ്ഡേറ്റ് ഡിസംബറിലാണ് ലഭ്യമാവുക.പക്ഷേ ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ആപ്പിൾ ഇന്‍റെലിജൻസ് ഉപയോഗിക്കാൻ ചുള എണ്ണിക്കൊടുക്കണം. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ സൈഡിലൂടെ ലൈറ്റ് കത്തുന്ന ചാറ്റ് ജിപിട്ടിയിൽ വർക്ക് ചെയ്യുന്ന സിറിയുടെ അഡ്വാൻസ്ഡ് മോഡലുകൾ ഉപയോഗിക്കാൻ 2000 രൂപയ്ക്കടുത്ത് സബ്സ്ക്രിപ്ഷൻ ചാർജ് നൽകണം. ഇമേജ് ജനറേഷൻ വെബ് ബ്രൗസിങ് തുടങ്ങിയ ഫീച്ചറുകൾ ഉപയോഗി ക്കാനാണ് പണം നൽകേണ്ടത്. ഈ ഫീച്ചറുകൾ സാവധാനത്തിൽ പുറത്തിറങ്ങുമെങ്കിലും, ചൈന, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ തുടക്കത്തിൽ ആക്‌സസ് ലഭിക്കാത്തതിനാൽ സബ്‌സ്‌ക്രിപ്‌ഷൻ വഴി ai ക്ക് വേണ്ടി ചിലവഴിച്ച പണം യൂസേഴ്സിന്റെ കയ്യിൽ നിന്ന് ഈടാക്കാനാണ് ആപ്പിളിന്റെ പ്ലാൻ.    20 ഡോളർ അഥവാ 1700 രൂപ ഓരോ മാസവും അടച്ചുകഴിഞ്ഞാൽ ചാറ്റ് ജിപിടി പ്ലസ് സബ്സ്ക്രൈബ് ചെയ്യാനാകും.  

ഇങ്ങനെ പുതിയ ഫീച്ചേഴ്സ് കിട്ടാന്‍ യൂസേഴ്സിന്‍റെ കൈയില്‍ നിന്നും  പണപ്പിരിവ് നടത്തുന്ന കാര്യത്തിൽ ആപ്പിൾ ഒറ്റയ്ക്കല്ല. കൂടുതൽ അഡ്വാൻസ്ഡ് ആയ ഫീച്ചറുകൾ ലഭിക്കാൻ ഓപ്പൺ ai യും ai കോ പൈലറ്റ് ടൂളിനായി മൈക്രോസോഫ്റ്റും ചാർജ് ചെയ്യാറുണ്ട്. ആപ്പിളിന്റെ ബെസ്റ്റ് ഫ്രണ്ടായ സാംസങ്ങിനും ai ഫീച്ചർ ഉണ്ടെന്ന് അറിയാമല്ലോ. അവരും പിരിവിനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോ പണമുള്ളവർ സബ്സ്ക്രിപ്ഷനെടുത്ത് റിച്ച് സിറിയുമായി എൻജോയ് ചെയ്യുക. അല്ലാത്തവർ സാദാ സിറിയെ വെച്ച് അഡ്ജസ്റ്റ് ചെയ്യുക.

ENGLISH SUMMARY:

how much apple may charge for its apple intelligence