കൈയ്യില്‍ പേനയുമായി ചിത്രം വരയ്ക്കുന്ന ലാപ്ടോപ്പ് കണ്ടിട്ടുണ്ടോ? കൊച്ചി സെന്‍റ് ആല്‍ബര്‍ട്സ് കോളജിലെത്തിയാല്‍ അതിശയ ലാപ്ടോപ്പും അതിന്‍റെ ശില്‍പിയെയും കാണാം. വിസ്മയകാഴ്ചക്കളുടെ കൂമ്പാരമാണ് വിദ്യാര്‍ഥികളുടെ എജ്യുക്കേഷണല്‍ എക്സ്പോ.
ആദ്യം പഠനം പിന്നെ കണ്ടുപിടുത്തം, അതായിരുന്നു ചാക്കോ മാഷിന്‍റെ തിയറി. പഠനത്തിനൊപ്പം കണ്ടുപിടിത്തം, അതാണ് പുത്തന്‍കാലത്തെ തിയറി. ന്യൂജെന്‍ ചിന്തകളാല്‍ സെന്‍റ് ആല്‍ബര്‍ട്ടസ്ക കോളജിന്‍റെ മുറ്റം നിറഞ്ഞു. ചിത്രംവര മാത്രമല്ല, കര്‍ഷകരെ സഹായിക്കാനുള്ള വിദ്യകള്‍, റോബോട്ടിക്സ്, ടെക് ഭീമന്‍മാരെ വരെ ഇരുത്തി ചിന്തിപ്പിക്കും ജെന്‍ സി കുട്ടികളുടെ കണ്ടുപിടുത്തങ്ങള്‍.
വിവിധ വിദ്യാലയങ്ങളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഐസ്ആര്‍ഒ, സിഎംഎഫ്ആര്‍ഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും എക്സ്പോയുടെ ഭാഗമായി. രണ്ട് ദിവസമായി നടന്ന എക്സോപോ കാണാന്‍ മറ്റ് ജില്ലകളില്‍ നിന്നടക്കം വിദ്യാര്‍ഥികളെത്തി.