പുതിയ എ.ഐ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ട് ഓപ്പണ്‍ എഐ മുന്‍ മേധാവി മിറ മുറാട്ടി. തിങ്കിങ് മെഷീന്‍സ് ലാബ് എന്ന പേരിലാണ് പുതിയ എഐ സ്റ്റാര്‍ട്ടപ്പിന് തുടങങ്ങിയിരിക്കുന്നത്. ഓപ്പണ്‍ എഐ, മെറ്റ, മിസ്ട്രല്‍ ഉള്‍പ്പടെ വമ്പന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരും ഗവേഷകരും അടങ്ങുന്ന സംഘത്തെയാണ് തിങ്കിങ് മെഷീന്‍സ് ലാബിനായി ഒരുക്കിയിരിക്കുന്നത്.
എല്ലാവര്‍ക്കും മനസിലാക്കാവുന്നതും, കസ്റ്റമൈസ് ചെയ്യാനാവുന്നതും പൊതുവായ കഴിവുകളുമുള്ള എഐ സംവിധാനങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെബ്രുവരി 18 ന് കമ്പനി പങ്കുവെച്ച ബ്ലോഗ്‌പോസ്റ്റില്‍ പറയുന്നു. മാനുഷിക മൂല്യങ്ങള്‍ ഉള്‍പെടുത്തി സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ എഐ സംവിധാനങ്ങള്‍ നിര്‍മിക്കാനാണ് തിങ്കിങ് മെഷീന്‍സ് ലാബ് ലക്ഷ്യമിടുന്നതെന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
കമ്പനിയിലെ മൂന്നില്‍ രണ്ട് ഭാഗം ജീവനക്കാരും ഓപ്പണ്‍ എഐയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ഓപ്പണ്‍ എഐ ജീവനക്കാര്‍ തിങ്കിങ് മെഷീന്‍സ് ലാബിലേക്ക് പോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മിറ മുറാട്ടിയാണ് തിങ്കിങ് മെഷീന്‍സ് ലാബിന്റെ സിഇഒ.
2018 ലാണ് മിറ മിറാട്ടി ഓപ്പണ്‍ എഐയില്‍ ചേര്‍ന്നത്. ചാറ്റ് ജിപിടിയുടെ നിര്‍മാണ ജോലികളില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് ഇവര്‍. സാം ഓള്‍ട്ട്മാന്‍ അപ്രതീക്ഷിതമായി ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയം മിറ മുറാട്ടിയായിരുന്നു ഓപ്പണ്‍ എഐയുടെ ഇടക്കാല മേധാവി. അതുവരെ ഓപ്പണ്‍ എഐയിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ആയിരുന്നു മുറാട്ടി.