ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന, തവളവര്‍ഗത്തിന്റെ അത്യപൂര്‍വ സ്വഭാവം കണ്ടെത്തി മലയാളി ശാസ്ത്രജ്ഞന്‍. മരപ്പൊത്തിൽ ഇണചേരുന്ന ചാൾസ് ഡാർവിൻ തവളയുടെ തലകീഴായി മുട്ടയിടുന്ന പ്രജനനരീതിയാണ് ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആന്‍ഡമാന്‍ ദ്വീപില്‍ കണ്ടെത്തിയത്. വംശനാശ ഭീഷണിനേരിടുന്ന ഈ തവളയുടെ സ്വഭാവസവിഷേതകളെക്കുറിച്ച് പ്രൊഫസർ ബിജു,, ഹാർവാർഡ് യൂണിവേഴ്സിറ്റില്‍ നിന്ന് മനോരമ ന്യൂസുമായി സംസാരിച്ചു.

തലകീഴായി മുട്ടയിടുന്ന അത്യപൂര്‍വമായ തവളകള്‍ ഉഭയജീവികൾക്കിടയിലെ  പരിണാമത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നു.ഏഷ്യൻ തവളകളുടെ കുടുംബത്തിൽ പെടുന്ന ആൻഡമാനീസ് ചാൾസ് ഡാർവിൻ തവളയുടെ സവിശേഷ പ്രജനന സ്വഭാവം  കണ്ടെത്തിയത് മലയാളിയും ഡൽഹി സർവകലാശാലയിലെ പ്രൊഫസറുമായ ഡോ.സത്യഭാമദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്. ഡോ ബിജുവിനെക്കൂടാതെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഹാർവാർഡ് യൂണിവേഴ്സിറ്റി, മിനസോട്ട യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരും മൂന്നുവര്‍ഷത്തിലേറെ നീണ്ട  പഠനത്തിൽ പങ്കാളികളായി.ഈ തവളകളുടെ പ്രത്യുത്പാദനസ്വഭാവത്തെക്കുറിച്ച് പഠിക്കാൻ മൺസൂൺ കാലത്ത് ഗവേഷകർ 55 രാത്രികൾ ചെലവഴിച്ചു.

ഹാർവാർഡ് സര്‍വകലാശാലയിലെ  റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫെലോയും കംപാരറ്റീവ് സുവോളജി  മ്യൂസിയത്തിന്റെ അസോസിയേറ്റുമാണ് പ്രൊഫസർ ബിജു. ആൺ തവളകൾ ഇണയെ ആകർഷിക്കുന്നതിനായി മൂന്ന് വ്യത്യസ്തരീതിലാണ് ഒച്ചയിടുന്നത്.  

മറ്റൊരു തവളയുംതലകീഴായി മരപൊത്തുകൾക്കുള്ളിൽ മുട്ടയിടുന്നതായി അറിയില്ല. പ്രകൃതിക്കിണങ്ങാത്തയിടങ്ങളിലും ഈ തവളകൾ പ്രജനനം നടത്തുന്നത് ഗവേഷകസംഘം നിരീക്ഷിച്ചു. സസ്യനഴ്സറികളിൽ തൈകൾ വയ്ക്കുന്ന വെള്ളം നനച്ച പ്ലാസ്റ്റിക് കൂടുകൾ മുതൽ ഉപേക്ഷിച്ച മഴവെള്ളം നിറഞ്ഞപ്ലാസ്റ്റിക് കുപ്പി, കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ഗ്ലാസ് അല്ലെങ്കിൽ ലോഹപാത്രങ്ങൾ എന്നിവയിൽ വരെ ഇവ പ്രജനനം നടത്തുന്നത് നിരീക്ഷിച്ചിട്ടുണ്ട്. ഇവ പരിസ്ഥിതിയുമായി എങ്ങനെ ഇടപഴകുന്നുവെന്നും അവയുടെ നിലനിൽപ്പിന് ഏതൊക്കെ ആവാസവ്യവസ്ഥകൾ വേണമെന്നും ഇത് തെളിയിക്കുന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതി അതിജീവിക്കാൻ ചാള്‍സ് ഡാര്‍വിന്‍ തവളയ്ക്ക് ഇവയ്ക്ക് കഴിഞ്ഞേക്കില്ലെന്ന ആശങ്കയും ഡോ ബിജു പങ്കിട്ടു. കാലാവസ്ഥവ്യതിയാനം മനുഷ്യരെ മാത്രമല്ല, നമ്മുടെ സൂക്ഷ്മ ആവാസവ്യവസ്ഥയെത്തന്നെ എങ്ങനെ ബാധിക്കുന്നുവെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ കണ്ടെത്തല്‍.

ENGLISH SUMMARY:

A Malayali scientist discovered the unique nature of the frog species