TOPICS COVERED

ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികവിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പ്രഥമ 'രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ' രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.  മലയാളികളായ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് ഡയറക്ടര്‍ ഡോ.അന്നപൂർണി സുബ്രഹ്മണ്യം, പൂണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ.റോക്സി മാത്യു കോള്‍, ജംഷഡ്പുർ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞന്‍ ഡോ.അഭിലാഷ് ‌എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം നിസ്റ്റ് ഡയറക്ടർ ഡോ.സി. അനന്തരാമകൃഷ്ണനും പുരസ്കാരം സ്വീകരിച്ചു.  രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി 33 പേര്‍ക്കാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. 

ENGLISH SUMMARY:

The first political science awards were presented by the President