under-water-volcano-ai-image

AI Generated Image

അമേരിക്കയിലെ ഓറിഗൺ തീരത്ത് കടലിനടിയില്‍ സ്ഥിതിചെയ്യുന്ന ആക്സിയൽ സീമൗണ്ട് എന്ന അഗ്നിപർവ്വതം 2025ൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ. വടക്കുകിഴക്കൻ പസഫിക്കിൽ കാനൻ ബീച്ചിന് സമീപം സ്ഥിതി ചെയ്യുന്ന ആക്സിയൽ സീമൗണ്ട് 1918, 2011, 2015 വര്‍ഷങ്ങളില്‍ പൊട്ടിത്തെറിച്ച സജീവ അഗ്നിപര്‍വതമാണ്.

1,100 മീറ്റർ ഉയരവും 2 കിലോമീറ്റർ വ്യാസവുമുള്ള ആക്സിയൽ സീമൗണ്ട് മുദ്രനിരപ്പിൽ നിന്ന് 1,400 മീറ്റർ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. ആക്സിയൽ സീമൗണ്ടിലെ വരാനിരിക്കുന്ന അഗ്നിപർവ്വത സ്ഫോടനത്തിന്‍റെ സൂചനകള്‍ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. അഗ്നിപർവ്വതത്തിന്‍റെ ഉപരിതലം വീർത്തുവരുന്നതായാണ് സൂചന. ഉള്ളിലെ മാഗ്മയുടെ ചലനം മൂലമാണിത്. ഇത് വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ ശക്തമായ സൂചനയാണെന്ന് ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജിയോളജിസ്റ്റായ വില്യം ചാഡ്‌വിക്ക് പറയുന്നത്. 

അമേരിക്കൻ ജിയോഫിസിക്കൽ യൂണിയന്‍റെ 2024 ഡിസംബറിലെ മീറ്റിങില്‍ 015 മുതൽ അഗ്നിപർവ്വതത്തിൻ്റെ ഉപരിതലം സ്ഫോടനത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും 95% എത്തിയകായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2015-ൽ അവസാനമായി സജീവമായ ആക്‌സിയൽ സീമൗണ്ട് അന്നത്തെ പൊട്ടിത്തെറിക്ക് മുന്‍പുള്ള അവസ്ഥയുടെ സമാനമായ ലക്ഷങ്ങളാണ് കാണിക്കുന്നത്. 2015 മുതൽ 2023 വരെ നിര്‍ജീവമായിരുന്നു അഗ്നിപര്‍വതം 023 അവസാനത്തോടെയാണ് വീണ്ടും സജീവമാകാന്‍ തുടങ്ങിയത്. 2024ന്‍റെ തുടക്കത്തോടെ അഗ്നിപര്‍വത്തിലെ സൂചനകള്‍ തീവ്രമായി. ചെറിയ ഭൂകമ്പങ്ങളുടെ ഉണ്ടായിരുന്നു. ഇത് ഉപരിതലത്തിന് താഴെയുള്ള മാഗ്മ ചലനത്തെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും ഈ പ്രവര്‍ത്തനങ്ങളെല്ലാം 2024ന്‍റെ അവസാന പകുതിയില്‍ സ്ഥിരത കൈവരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ഉടൻ തന്നെ പൊട്ടിത്തെറി ഭീഷണിയില്ലെന്നും എന്നാൽ അഗ്നിപർവ്വതത്തെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നുമാണ് നിര്‍ദേശം.

ലോകത്ത് സ്ഥിരമായും സൂക്ഷമമായും നിരീക്ഷിക്കപ്പെടുന്ന സമുദ്രാന്തര അഗ്നിപര്‍വതങ്ങളിലൊന്നാണ് ആക്സിയൽ സീമൗണ്ട്. അതിനാല്‍ തന്നെ വിപുലമായ മുന്നറിയിപ്പ് സംവിധാനമാണ് അഗ്നിപര്‍വതത്തിവുള്ളത്. അത്യാധുനികമായ സീഫ്‌ളോർ കേബിൾ സംവിധാനം വഴി ഓരോ ഭൂചലനവും മാറ്റങ്ങളും തത്സമയം ട്രാക്ക് ചെയ്യുന്നുണ്ട്. ഇത് കൂടുതൽ കൃത്യമായ പ്രവചനങ്ങൾ നല്‍കാന്‍ സഹായിക്കുന്നു. സ്‌ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് പുറപ്പെടുവിക്കുന്ന സാധാരണ മുന്നറിയിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി നേരത്തെ തന്നെ ആക്സിയൽ സീമൗണ്ടിന്‍റെ പൊട്ടിത്തെറിയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാറുണ്ട്. ഇത് അഗ്നിപർവ്വത ഗവേഷണിത്തിലെ തന്നെ വിപ്ലവകരമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

ആക്സിയൽ സീമൗണ്ട് സ്ഥിരമായ നിരീക്ഷണം സ്‌ഫോടനത്തിന് മുന്‍പുള്ള അഗ്നിപർവ്വതങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ സഹായിക്കുന്നു. ഏതാനും വർഷങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന സ്ഫോടനങ്ങൾ ഒട്ടേറെ അവസരങ്ങളാണ് പഠനങ്ങള്‍ക്ക് നല്‍കുന്നത്. അതേസമയം തന്നെ ആക്സിയൽ സീമൗണ്ട് മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടമുണ്ടാക്കാത്തതിനാല്‍ ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താണ് ഗവേഷകർ ശ്രമിക്കുന്നത്. ഈ പഠനങ്ങള്‍ നിലവിലുള്ള അഗ്നിപർവ്വത സ്ഫോടനങ്ങള്‍ പ്രവചിക്കുന്ന മാതൃകകളെപ്പോലും പരിഷ്കരിച്ചേക്കും. ഇന്നാകട്ടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (എഐ) ശാസ്ത്രജ്ഞർ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു. എന്നിരുന്നാലും അഗ്നിപർവ്വതങ്ങളിലെ പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും ക‍ൃത്യമായ പാറ്റേണുകളിലായിരിക്കില്ല എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ഇതുമൂലം അപ്രതീക്ഷിത സംഭവവികാസങ്ങൾക്കുള്ള സാധ്യതയും ഗവേഷകര്‍ അംഗീകരിക്കുന്നു. 

ENGLISH SUMMARY:

Scientists predict an eruption of the Axial Seamount, an underwater volcano off the Oregon coast, in 2025. Learn about its history and warning signs.