ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഡോ. എസ്.സോമനാഥ് പടിയിറങ്ങി. LPSC ഡയറക്ടറായിരുന്ന ഡോ. വി.നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. ബഹിരാകാശ വകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകളും വഹിക്കും.
രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വച്ചു കൂട്ടിയോചിപ്പിക്കുന്ന ഇസ്റോയുടെ സ്പേസ് ഡോക്കിങ് ആണ് ഡോ. വി.നാരായണന് മുന്നിലുള്ള ഓദ്യോഗിക വെല്ലുവിളി.
രണ്ടുവര്‍ഷംകൊണ്ട് ഐഎസ്ആര്‍ഒയെ വാനോളം ഉയര്‍ത്തിയാണ് ഡോ. എസ്.സോമനാഥിന്‍റെ പടിയിറക്കം. ചന്ദ്രയാന്‍ 3 സോഫ്ട് ലാന്‍ഡിങ്, ആദിത്യ എല്‍ വണ്‍, ഒടുവില്‍ സ്പേസ് ഡോക്കിങ്ങില്‍ എത്തിനില്‍ക്കുന്നു എസ്.സോമനാഥിന്‍റെ പ്രവര്‍ത്തനവഴിയിലെ പൊന്‍തൂവലുകള്‍.
ഇനി ഡോ. വി.നാരായണന്‍റെ ഊഴമാണ്. ഇന്ന് അവധിദിനമായതിനാല്‍ ഇന്നലെ തന്നെ തിരുവനന്തപുരം വിഎസ്‌എസ്‌സിയില്‍ വച്ച് ഡോ. വി.നാരായണന് ചുമതല കൈമാറി. കന്യാകുമാരിയിലെ ഗ്രാമത്തില്‍ ജനനം. തമിഴ് മീഡിയം സ്കൂളില്‍ പഠനം.
ടെക്നിക്കല്‍ അസിസ്റ്റന്‍റായി ജോലി തുടങ്ങി ഇസ്രോ ചെയര്‍മാനായ അപൂര്‍വനേട്ടം. റോക്കറ്റ് ആന്‍ഡ് സ്പേസ് ക്രാഫ്റ്റ് വിദഗ്ധന്‍. വി.നാരായണന്‍ നേതൃത്വം നല്‍കിയ കമ്മിറ്റി കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ചാണ് ചന്ദ്രയാന്‍ 3 വിജയത്തിലെത്തിയത്. ഗഗന്‍യാന്‍റെ (എച്ച് ആര്‍ സി ബി) രാജ്യാന്തര ലെവല്‍ ഹ്യൂമണ്‍ റേറ്റഡ് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് തലവനാണ് ഡോ.നാരായണന്‍ എന്നത് ഇന്ത്യ കാത്തിരിക്കുന്ന അഭിമാന ദൗത്യത്തിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.