rosamma-murder-crime-story

ആലപ്പുഴ പൂങ്കാവ്  പള്ളിയോട് ചേര്‍ന്ന ഗ്രാമീണപ്രദേശം..റോസമ്മ എന്ന അറുപതുകാരി പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന ഗ്രാമം..മക്കളുടെ ചെറിയപ്രായത്തിലേ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ശേഷം റോസമ്മ വീട്ടുജോലികള്‍ ചെയ്താണ് മക്കളെ വളര്‍ത്തിയത്..തൊട്ടടുത്ത വീട്ടില്‍ സഹോദരന്‍ ബെന്നിയുമുണ്ടായിരുന്നു..ഇളയമകനോടൊപ്പമായിരുന്നു താമസമെങ്കിലും കൂടുതല്‍ സമയവും റോസമ്മ സഹോദരന്‍റെ വീട്ടിലായിരുന്നു...ഇരുവരും തമ്മില്‍ അത്രഅടുപ്പത്തിലായിരുന്നെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു..

വിവാഹത്തിനായുള്ള ഒരുക്കത്തിലായിരുന്നു റോസമ്മ..മക്കളോട് വിവാഹകാര്യം പറഞ്ഞില്ല..പക്ഷേ ബന്ധുക്കളോടെല്ലാം പറഞ്ഞു..അവര്‍ ഇടപെട്ട് പരസ്യം നല്‍കി ഒരാളെ കണ്ടെത്തുകയും ചെയ്തു..മെയ് 1 ന് വിവാഹം ഉറപ്പിച്ചു.എല്ലാഒരുക്കളങ്ങളും റോസമ്മ ചെയ്തുവെച്ചു...

ഏപ്രില്‍ 18 വ്യാഴാഴ്ച.  അന്ന് മകനും കുടുംബവും കൊച്ചിയിലേക്ക് ആശുപത്രി ആവശ്യത്തിനായി പോയി..റോസമ്മ വീട്ടില്‍ തന്നെയുണ്ടായിരുന്നു പക്ഷേ, രാത്രിയോടെ മടങ്ങിവരുമ്പോള്‍ റോസമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.

അടുത്തദിവസങ്ങളിലും റോസമ്മയെ അന്വേഷിച്ചെത്തുന്നവരോടെ റോസമ്മ ജോലിയ്ക്ക് പോയെന്നായിരുന്നു ബെന്നി പറഞ്ഞിരുന്നു..അങ്ങനെ വിവാഹം ചെയ്യാനിരുന്ന ആളുടെ വീട്ടിലും അന്വേഷിച്ചു. പക്ഷേ അവിടേയും എത്തിയിരുന്നില്ല..അതോടെ പൊലീസില്‍ പരാതി നല്‍കണമെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു.

ബെന്നിയും മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകന്‍ പലപ്പോഴും രാത്രിയും പകലും മാറിമാറിയുള്ള ഷിഫ്റ്റിലാണ് ജോലി ചെയ്തിരുന്നത്. ശനിയാഴ്ച ബന്ധുവിന്‍റെ വീട്ടിലെ ആദ്യകുര്‍ബാന ചടങ്ങില്‍ ബന്ധുക്കള്‍ക്കൊപ്പം ബെന്നിയും പങ്കെടുത്തിരുന്നു. രാത്രിയോടെ ബെന്നി മടങ്ങിയെത്തി. ഞായറാഴ്ച ട്രോളിയില്‍ രണ്ടുചാക്ക് സിമന്‍റ് വീട്ടിലേക്ക് കൊണ്ടുപോകുന്നതും അയല്‍വാസികള്‍ ശ്രദ്ധിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ വീടിനുമുന്നിലെ വരാന്ത സിമന്‍റ് ചെയ്യാനുള്ള തിരക്കിലായിരുന്നു ബെന്നി. വയ്യാതായതോടെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ബെന്നി നേരെ പോയത് ബന്ധുവായ സുജയുടെ വീട്ടിലേക്കായിരുന്നു.പരാതി ലഭിച്ചതോടെ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലില്‍ തന്നെ ബെന്നി കുറ്റസമ്മതം നടത്തി. മിനിട്ടുകള്‍ക്കുള്ളില്‍ ദൃശ്യമോഡല്‍ കൊലപാതകത്തിന്‍റെ വാര്‍ത്ത പരന്നു. നാട്ടുകാര്‍ വീട്ടിലേക്ക് ഓടിയെത്തി.

ബെന്നിയുടെ സാന്നിധ്യത്തില്‍ റോസമ്മയുടെ മൃതദേഹം പൊലീസ് കുഴിച്ചെടുത്തു..സമീപത്തിായി കുഴിച്ചിട്ട ഏഴുപവന്‍ വരുന്ന സ്വര്‍ണവും കൊലയ്ക്ക് ഉപയോഗിച്ച് ആയുധവും കണ്ടെടുത്തു. മേയ് ഒന്നാം തിയതിയായിരുന്നു റോസമ്മയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. അതേ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ എത്തുകയായിരുന്നു.