TOPICS COVERED

ചെറുപ്പം മുതലേ എല്ലാവരുടേയും കണ്ണിലുണ്ണിയായിരുന്നു നിഷമോള്‍. അവളുടെ ചിരിയും ആരേയും ആകര്‍ഷിക്കുന്ന സൗന്ദര്യവും അവളെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി. പത്താംക്ലാസില്‍ പരീക്ഷ കഴിഞ്ഞ കാലം. അവളെ കണ്ട് ഇഷ്ടപ്പെട്ട് അവനെത്തി. ഷാജി... അവളെ പലയിടത്തുനിന്നും നിരീക്ഷിച്ചു. പിന്നെ വീട്ടില്‍ ആലോചനയുമായെത്തി. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട നിഷമോളുടെ ഭാവിയായിരുന്നു ആ അമ്മയുടെ ആധി... കണ്ണിന് കാഴ്ച ശക്തി കുറഞ്ഞുവരുന്നു..വീടില്ല. അങ്ങനെ മകളെ സുരക്ഷിതമായ കൈയ്യെന്നുറപ്പാക്കി ഷാജിക്ക് വിവാഹം ചെയ്തു നല്‍കി. ആദ്യനാളുകള്‍ സന്തോഷമായിരുന്നു പക്ഷേ .. പതിയെ ഷാജിക്ക് ഭാര്യയുടെ രീതികളില്‍ എതിര്‍പ്പുണ്ടായി തുടങ്ങി. സംശയരോഗത്തിനൊടുവിലാണ് മക്കൾ നോക്കി നിൽകെ ഷാജി ഭാര്യയെ കൊലപ്പെടുത്തിയത്.