gulf-this-week-arab-health-exhibition

TOPICS COVERED

നിർമിത ബുദ്ധിയുടെ സഹായത്തോടെ സ്താനാർബുദം നേരത്തെ കണ്ടെത്താനുള്ള സ്കാനാർ, മുഖം സ്കാൻ ചെയ്ത് ആളെ തിരിച്ചറിയുന്ന ആംബുലൻസ് തുടങ്ങി ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾ പരിചയപ്പെടുത്തി ദുബായിൽ അറബ് ഹെൽത്ത് എക്സിബിഷൻ. ഇക്കുറി അരനൂറ്റാണ്ടിന്റെ ചരിത്രവുമായി എത്തിയ അറബ് ഹെൽത്ത് പുതിയ പേരിലേക്കും ചേക്കേറി. ഇനി മുതൽ വേൾഡ് ഹെൽത്ത് എക്സ്പോ ദുബായ് എന്ന പേരിലായിരിക്കും മേള അറിയപ്പെടുക. ആരോഗ്യപരിചരണത്തിന്‍റെ ലോകം ഒത്തുചേരുന്നയിടം എന്ന പ്രമേയത്തിലാണ് അറബ് ഹെൽത്ത് ഒരുക്കിയിരിക്കുന്നത്.  

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ആധുനിക ആരോഗ്യ പരിരക്ഷയെ പരിവർത്തനം ചെയ്യുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ. ചികിൽസാരീതികൾ.  തുടങ്ങി നിർമിത ബുദ്ധിയുടെ സഹായത്തോടെ ആരോഗ്യരംഗത്തെ സമഗ്രമാറ്റങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ് അൻപതാമത് അറബ് ഹെൽത്ത് എക്സിബിഷൻ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിനുള്ള ഒരു നൂതന സംവിധാനവുമായണ്  യുഎഇ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള എമിറേറ്റ് ഹെൽത്ത് സർവീസസ് എത്തിയത്. 30നും നാൽപതിനും ഇടയിൽ പ്രായമുള്ള അധ്യാപകരിൽ സ്താനാർബുദ്ധം കണ്ടെത്താനാണ് നിലവിൽ ഇത് ഉപയോഗിച്ച് വരുന്നത്.   മാമോഗ്രാഫി ചെയ്യും മുൻപ് തന്നെ സ്താനാർബുദ്ധം കണ്ടെത്താൻ കഴിയും. അത് വഴി അതിജീവനത്തിൻ്റെ സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതുൾപ്പെടെ പ്രധാന ആരോഗ്യ സംരക്ഷണ പരിപാടിയിൽ EHS 19 നൂതന പ്രോജക്ടുകളാണ് പ്രദർശിപ്പിച്ചത്. അതിൽ 13 എണ്ണം പ്രാദേശികതലത്തിലോ ആഗോള തലത്തിലോ ആദ്യമായി അവതരിപ്പിക്കുന്നതുമായിരുന്നു ആംബുലൻസ് കെയർ രംഗത്ത് വലിയ പരീക്ഷണങ്ങളാണ് ഇത്തവണത്തെ അറബ് ഹെൽത്ത് പരിചയപ്പെടുത്തുന്നത്. അതിൽ പ്രധാനം കേരളത്തിൽ നിന്നുള്ള അപ്പോത്തിഗിരി സ്റ്റാർട്ട് അപ്പിന്റെ കണ്ടുപിടിത്തമാണ്. ജീവൻ രക്ഷ ഉപകരണങ്ങളുമായി അടിയന്തര സേവനം ലഭ്യമാക്കുന്ന 5 ജി ആംബുലൻസ് അവതരിപ്പിച്ചിരിക്കുയാണ് ആലുവ സ്വദേശി ഡോ. നദീം ഷാ.  ആശുപത്രിയിലെ വിദഗ്ധ ചികിൽസയും പരിചരണവും ലഭ്യമാക്കാൻ ആംബുലൻസിന് കഴിയും

      സംരംഭത്തിൽ നിക്ഷേപം നടത്താനും സഹകരിക്കാനുമായി ഒട്ടേറെപേരാണ് അറബ് ഹെൽത്തിൽ ഡോ. നദീമിനെ സമീപിച്ചത്.  യുഎഇയിലെ എയർ ആംബുലൻസ് കമ്പനി, യൂറോപ്യൻ വിപണിക്ക് വേണ്ടി ജർമൻ കമ്പനികൾ, തുർക്കി സർക്കാരിനുവേണ്ടി പ്രതിനിധികളെല്ലാം ഇതിനകം ഡോ നദീം ഷായുമായി ചർച്ച നടത്തി കഴിഞ്ഞു. നിർമിത ബുദ്ധിയുടെ സഹായത്തോടെ രോഗിയുടെ മുഖം സ്കാൻ ചെയ്ത് ആളെ തിരിച്ചറിഞ്ഞ് ചികിൽസ ലഭ്യമാക്കാൻ കഴിയുന്ന ആംബുലൻസാണ് ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് അവതരിപ്പിച്ചത്. രോഗിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ മെഡിക്കൽ ഹിസ്റ്ററി ഉൾപ്പെടെ ആംബുലൻസിൽ ലഭ്യമാകും.

      ആളെ തിരിച്ചറിയാതെയും മെഡിക്കൽ ഹിസ്റ്ററി ലഭിക്കാതെയും ചികിൽസ വൈകുന്ന സാചര്യം ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കും. ഇതോടൊപ്പം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ പ്രാഥമിക ചികിൽസ ലഭ്യമാക്കാൻ സഹായിക്കുന്ന ഡിസിഎഎസ് ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. രോഗത്തെ കുറിച്ച് ആപ്പിനോട് ചോദിച്ച് പ്രാഥമിക ചികിൽസ നൽകാൻ കഴിയും. ഒപ്പം ആംബുലൻസിനെ വിളിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഒത്തുചേരാനും മേഖലയിലെ മാറ്റങ്ങൾ അടുത്തറിയാനും പുതിയ സാങ്കേതിക വിദ്യകൾ കാണാനും കണ്ടുപഠിക്കാനും വാങ്ങാനുമൊക്കെയുള്ള വലിയ സാധ്യതയാണ് അറബ് ഹെൽത്ത് തുറന്നുവയ്ക്കുന്നത്. ജനങ്ങൾക്ക് പ്രായം ഏറും തോറുമുണ്ടാകുന്ന മെഡിക്കൽ ഡിമാൻഡിന് അനുസരിച്ച് വേണ്ട ആസൂത്രണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടിയാണ് അറബ് ഹെൽത്ത് വിരൽ ചൂണ്ടുന്നത്. മാറുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രതിരോധത്തിനും സാങ്കേതിക വിദ്യ മെച്ചപ്പെടുത്തിനുമാണ് കൂടുതൽ ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി 2027 ഓടെ റാസ് അൽ ഖൈമയിൽ 209 കിടക്കകളുള്ള പുതിയ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പ്രവർത്തന ക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ് അറേബ്യൻ ഹെൽത്ത് കെയർ ഗ്രൂപ്പ്.

      യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അവയദാന പദ്ധതി ഹയാത്തിന്റെ വിശദാംശങ്ങളും അറബ് ഹെൽത്തിൽ എത്തിയാൽ അറിയാം. മുപ്പത്തിയൊന്നായിരത്തിലേറെ പേർ ഡോണർമാരാകാൻ സന്നദ്ധ അറിയിച്ച് ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയവം ആവശ്യമുള്ളവർക്ക് ആശുപത്രി വഴി പദ്ധതിയിൽ റജിസ്റ്റർ ചെയ്യാം.     2017 ൽ പദ്ധതി തുടങ്ങിയത് മുതൽ ഇതിനകം 958ലേറെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് നടന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിച്ച രണ്ട് സഹോദരങ്ങളെയും അറബ് ഹെൽത്തിൽ കണ്ടു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായ ഇരട്ട സഹോദരങ്ങൾ ഇന്ന് പൂർണ ആരോഗ്യവതികളാണ് കെഎസ്ഐഡിസിയുടെ നേതൃത്വത്തിലാണ്  കേരളം മേളയിൽ പങ്കെടുത്തത്.  കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കും കേരള മെഡിക്കൽ ടെക്നോളജി കൺസോഷിയവുമായി ചേർന്ന് ആഗോള കമ്പനികളെ ആകർഷിക്കാൻ ലൈഫ് സയൻസ് മേഖലയിലെ കേരളത്തിന്റെ മികവാണ് കെഎസ്ഐഡിസി മേളയിൽ പ്രതിഫലിപ്പിക്കുന്നത്. ഐ ഓർബിറ്റ് ഡിജിറ്റൽ ടെക്നോളജീസ് ഉൾപ്പെടെ ആറ് കമ്പനികളുമായാണ് കേരളം മേളയിലെത്തിയത്.

      മെ‌ഡിക്കൽ രംഗത്തുള്ളവർക്ക് മാത്രമല്ല മേഖലയിലേക്ക് സംഭാവന ചെയ്യാൻ കഴിയുന്ന രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വലിയ സാധ്യതകളാണ് അറബ് ഹെൽത്ത് മുന്നോട്ട് വയ്ക്കുന്നത്. ഇത് കണ്ട് അറിയാനും ആശയങ്ങൾ കൈമാറുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെപേരാണ് ഇങ്ങോട്ടെത്തിയത്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുണ്ട് അക്കൂട്ടത്തിൽ. ട്രാൻസ്‌ഫോർമേഷൻ സോൺ ആണ് ഇത്തവണത്തെ ആകർഷണങ്ങളിൽ ഒന്ന്. ഇവിടെ ആശയങ്ങളും കണ്ടുപിടിത്തങ്ങളുടെ അവതരിപ്പിക്കുന്നവർക്ക് ട്രാൻസ്‌ഫോർമേഷൻ ടോക്കുകളിലും  Innov8 സ്റ്റാർട്ട്-അപ് മൽസരത്തിലും പങ്കെടുക്കാം.   10000 ഡോളറാണ് സമ്മാനം. 80 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 3800 പ്രദർശകരാണ് ഇക്കുറി മേളയിൽ പങ്കെടുക്കുന്നത്. അറുപതിനായിരത്തിലേറെ സന്ദർശകർ അറബ് ഹെൽത്തിൽ എത്തുമെന്നാണ് കണക്ക് കൂട്ടൽ. കഴിഞ്ഞ വർഷം 900 കോടി ദിർഹത്തിന്റെ റെക്കോർഡ് ബിസിനസ് ഇടപാടുകളാണ് അറബ് ഹെൽത്തിൽ നടന്നത്. 

      ENGLISH SUMMARY:

      Gulf this week on arab health exhibition