fish

TAGS

 

തെങ്ങിൻചിറയിൽ രുചികരമായ പന്ത്രണ്ടിനം വളർത്തു മത്സ്യങ്ങളുടെ സമ്മിശ്രകൃഷി. അതും വർഷം മുഴുവൻ വിളവ് എടുക്കാവുന്ന തരത്തിൽ. മലപ്പുറം ജില്ലയിലെ വഴിക്കടവ് മാമാങ്കരയിൽ ഉള്ള തോമസ് വർഗീസിന്റെ കൃഷിയിടത്തിലാണ് ഇങ്ങനെ മത്സ്യകൃഷി ചെയ്തിരിക്കുന്നത്. തെങ്ങും കവുങ്ങും വാഴയും അടക്കം ചുറ്റുമുള്ള മറ്റു കൃഷികൾക്കും ഏറെ ഗുണകരമാണ് ഇത്തരം മത്സ്യകൃഷി. ഉപഭോക്താക്കൾക്കും ഗുണമേന്മയുള്ള ഫ്രഷ് മത്സ്യം ലഭിക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്. നൂതനമായ ബയോഫ്ലോക് ടാങ്കുകളിലും ഇദ്ദേഹം മത്സ്യ കൃഷി ചെയ്യുന്നുണ്ട്. മത്സ്യങ്ങളുടെ വിത്ത് ഉൽപാദനത്തിലൂടെയും  കൂടുതൽ വരുമാനം ഇദ്ദേഹം നേടുന്നു. കാണാം തോമസ് വർഗീസിന്റെ മത്സ്യകൃഷി.