vegfarming

TAGS

100 ഏക്കറിൽ സംഘടിതമായി വർഷം മുഴുവൻ പച്ചക്കറി കൃഷി ചെയ്ത്, നേരിട്ട് സംഭരിച്ച്, വിപണനം നടത്തുന്ന മാള കോൾക്കുന്ന് ഹരിതസംഘത്തിന്‍റെ കൃഷിയിലെ വിജയഗാഥ ഏറെ പ്രശസ്തമാണ്. കാർഷിക മേഖലയിലെ മികവിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളവരാണ് ഈ സംഘവും ഇവിടുത്തെ കർഷകരും. അറുപതോളം കർഷകുള്ള ഈ സംഘത്തിൽ ഓരോ വിളകളുടെയും കൃഷി വിപണി സാധ്യതകൾക്കനുസരിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പിലാക്കുന്നത്. കർഷകർക്ക് ആവശ്യമായ വിത്തുകളും തൈകളും വളവുമെല്ലാം സംഘം തന്നെയാണ് നൽകുന്നത്. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയും വിപണനം നടത്തുന്നുണ്ട് ഇവർ. കാണാം മാള കേൾക്കുന്ന് ഹരിത സംഘത്തിന്‍റെ  കൃഷിയിലെ മികവിന്‍റെ കാഴ്ചകൾ...