Nere-Chovve-kc

TOPICS COVERED

നിയസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കേരളത്തില്‍ മുഖ്യമന്ത്രി ആരെന്ന് അതിവേഗം തീരുമാനിക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഒരുപാട് നേതാക്കളുള്ളത് ബാധിക്കില്ല. എന്നെ ആ കൂട്ടത്തില്‍ നിന്ന് മൈനസ് ചെയ്തോളൂ. ആ നേതാക്കള്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ നിശ്ചയിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല. ഇപ്പോഴത്തെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുുപ്പല്ല, തദ്ദേശ തിരഞ്ഞെടുപ്പാണെന്നും കെസി നേരേ ചൊവ്വേയില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള അനുഭവങ്ങളും കേരളത്തിലെയും ദേശീയതലത്തിലെയും രാഷ്ട്രീയസാഹചര്യങ്ങളും ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന് നേതൃത്വം നല്‍കിയ കെ.സി.വേണുഗോപാല്‍ നേരേ ചൊവ്വേയില്‍ വിശദമാക്കുന്നു. വിഡിയോ കാണാം:  

 
Nere chovve KC Venugopal: