സമൂഹത്തിന് ഒരു മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ച് സിവില്‍ സര്‍വീസില്‍ വരുന്നവരുണ്ട്. എന്നാല്‍ സിവില്‍ സര്‍വീസില്‍ ഒരു മാറ്റം അവര്‍ പോലും ആഗ്രഹിക്കുന്നുണ്ടോ എന്ന് സംശയം. ഇന്നിപ്പോള്‍ അച്ചടക്കത്തിന്റെ പേരില്‍ അറിയപ്പെടുന്ന സിവില്‍ സര്‍വീസില്‍ മൗലികാവകാശത്തിന്റെ പ്രശ്നം ഉയര്‍ത്തിയിരിക്കുകയാണ് ഒരു ഐഎസ് ഉദ്യോഗസ്ഥന്. അദ്ദേഹത്തിന്റെ സസ്പെന്‍ഷനിലേക്ക് നയിച്ചത് സിവില്‍ സര്‍വീസിന്റെ ചട്ടപടിസ്വഭാവമോ അതോ ചട്ടത്തിന് വഴങ്ങാത്ത അദ്ദേഹത്തിന്റെ സ്വഭാവമോ?