നമ്മളിപ്പോ ഉള്ളത് പാലക്കാട് കെപിഎം ഹോട്ടലിലാണ്. എന്‍റെ പിന്നില്‍ കാണുന്ന രംഗം ആ ഹോട്ടലിലെ ഒരു പൊലീസ് റെയ്ഡിന് ശേഷമുള്ള ചിലരുടെ അവസ്ഥയാണ്. എല്ലാം പറയാം. ആദ്യമുതല്‍ക്ക്. അതിനൊരു ഓര്‍ഡര്‍ ഉള്ളത് നല്ലതല്ലേ. ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ ഹോട്ടലിനകത്തുനിന്നും സഖാവ് എ.എ. റഹീം, സഖാവ് വി. വസീഫ് തുടങ്ങിയവര്‍ ഹോട്ടലിലെ വരാന്തയില്‍ നിന്നും ഈ നാടകത്തില്‍ അണിചേരുന്നു. അപ്പോ നാടകം തുടങ്ങാന്‍ സമയമായി. ഓക്കെ. തുടങ്ങിക്കോളൂ..കെപിഎം ഹോട്ടലിലേക്ക് കള്ളപ്പണം പിടിക്കാന്‍ പൊലീസെത്തുന്നു. അതേസമയം സാമൂഹ്യസേവനത്തിന്‍റെ ഭാഗമായി കള്ളനെ പിടികൂടുന്നത് കാണാന്‍ സിപിഎമ്മുകാരും ബിജെപിക്കാരും ഹോട്ടലിലേക്കും എത്തുന്നു. പ്രശ്നം എന്താണെന്ന് വച്ചാല്‍ മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍റെ റൂമിലെ കതകിന് മുട്ടി ഇപ്പോ പരിശോധിക്കണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ തുറന്നില്ല. രാത്രിയാണ്. അവര്‍ ഒറ്റക്കാണ്. പക്ഷേ ഡിവൈഎഫ്ഐക്ക് അപ്പോ തന്നെ വാതില്‍ തുറക്കണമായിരുന്നു. പക്ഷേ പെട്ടന്നുള്ള റെയ്ഡ് ഒക്കെ ആവുമ്പോ അതിന് അനുവദിക്കണമെന്നാണ് സഖാക്കളുടെ വാദം. പൊലീസ് അത് തപ്പി. സ്വന്തം ഷര്‍ട്ടിന്‍റെ കീശയിലും പാന്‍റിന്‍റെ പോക്കറ്റിലും. കള്ളപ്പണം പിടിക്കാന്‍ പോയ പോലീസ് സംഘത്തിന്‍റെ ആദ്യ പരിശോധന സ്വന്തം പോക്കറ്റിലായിരുന്നു. എന്നിട്ട് കിട്ട്യോ? വിഡിയോ കാണാം.