തിരുവനന്തപുരത്ത് എല്ലാക്കൊല്ലവും ചലച്ചിത്ര മേള നടക്കും. പണ്ടൊക്കെ അതിന് പോകാന്‍ ഡെലിഗേറ്റ് പാസ് മാത്രം മതിയാരുന്നു. പാസ് വാങ്ങി കുഴുത്തിലിട്ട് ഗമയില്‍ പോയി വരും. ചിലര്‍ സിനിമാ കാണും, ചിലര്‍ കണ്ടെന്നു നടിക്കും. ഇപ്പോ പക്ഷേ പാസ് മാത്രം പോരാ. കൂവാനും പഠിക്കണം. ശ്രീമാന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് ആയിരുന്നപ്പോളാണ് ഈ കൂവല്‍ IFFKയുടെ ഭാഗമാക്കിയത്. അതിനുശേഷം പിന്നീടിങ്ങോട്ട് രഞ്ജിത്തിന് പലതും നന്നായി മനസിലായി. കൂവല്‍ വന്നപ്പോള്‍ അന്ന് രഞ്ജിത്ത് എടുത്തണിഞ്ഞ ഒരു പരിച ഉണ്ടായിരുന്നു. എസ്എഫ്ഐക്കാരെ കൂവിത്തോല്‍പ്പിക്കാനാവില്ല മക്കളേ എന്ന്. ഇതും പോരാഞ്ഞ് മറ്റൊരു കാര്യം കൂടി അന്നത്തെ അക്കാദമി ചെയര്മാന് പറഞ്ഞുവച്ചു. ഇതും കേട്ടാണ് പലരും മേള വിട്ട് പോയത്. വീണ്ടും മേള വന്നു. മേളയുടെ ഉദ്ഘാടനത്തിനായി ദാ ആളും വരുന്നുണ്ട്. സന്ധ്യാ സമയമാണ്. കാറിറങ്ങിയ മുഖ്യനെ നമ്മുടെ ഭരണഘടനാ മന്ത്രി സജി ചെറിയാനും സീരിയല്‍ വിരുദ്ധനും ഇപ്പോളത്തെ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമൊക്കെയായ പ്രേംകുമാറൊക്കെ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചു. അപ്പോളാണ് ആ ശബ്ദം.