ആദ്യമേതന്നെ ഒരു അറിയിപ്പുണ്ട്. കോണ്‍ഗ്രസിനെക്കുറിച്ചാണ് പറയാന്‍പോകുന്നത്. അതിനാല്‍ പൊട്ടിത്തെറിക്കുള്ള സാധ്യത നൂറുശതമാനമാണ്. പൊട്ടിത്തെറിയില്‍ പരുക്കേല്‍ക്കും എന്നുപേടിയുള്ളവര്‍ അല്‍പ്പംമാറി നിലയുറപ്പിക്കേണ്ടതാണ്. അത്യന്തം അപകടമുള്ള ഈ വിഷയവുമായി മുന്നോട്ടുപോകാനാണ് നമ്മുടെ തീരുമാനം. നായകന്‍ ആരാണെന്നോ. പറയാം ഇങ്ങനെ ഒരാളെ നായകനാക്കി ഈ കഥപറയുമ്പോല്‍ പലതുണ്ട് ഗുണം. ഈ കഥ മലയാളത്തില്‍ മാത്രമായി ഒതുങ്ങിപ്പോകില്ല. എന്തിന് പാന്‍ ഇന്ത്യന്‍ കഥയായി പോലും ഒതുങ്ങില്ല. ഇത് അതുക്കും മോലെപ്പോകും. രാജ്യാന്തര ബ്രാന്‍ഡാണ് നമ്മുടെ നായകന്‍. ഇതാണോ നായകന്‍ എന്നോ. ആള് നിങ്ങള്‍ ഉദ്ദേശിക്കുന്നപോലെ ചില്ലറക്കാരനല്ല