തമാശയല്ല. കുറച്ച് സീരിയസാണ് ഇനി പറയാന്‍ പോകുന്നതും കേള്‍ക്കാന്‍ പോകുന്നതും. അതുകൊണ്ട് സീരിയസായി കാണാന്‍ ശ്രമിച്ചാലേ മനസിലാകൂ. ആരാണ് ബുദ്ധിജീവി? ആരായിരിക്കണം ബുദ്ധിജീവി? ഇടതുപക്ഷത്തെ സംബന്ധിച്ച്, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകളുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വര്‍ഗമാണ് ബുദ്ധിജീവി. പുതിയ കാലത്ത് , അതായത് പിണറായി കാലത്ത് ബുദ്ധിജീവികള്‍ക്ക് വലിയപ്രാധാന്യം ഇല്ലാതാകുകയും കാരണഭൂതന്‍ എന്നൊരു സ്ഥാനമൊക്കെ ഉണ്ടാക്കപ്പെടുകയും ചെയ്തതോടെ ബുദ്ധിജീവികള്‍ അന്യംനിന്നുപോയി. പക്ഷേ പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടി ലൈനിലാണ് സംസാരിക്കേണ്ടത്. അതുകൊണ്ട് ബുദ്ധിജീവികളെ പറയാനും അവരെപ്പറ്റി ഓര്‍ക്കാനും നമ്മള്‍ തയ്യാറാവേണ്ടതുണ്ട്.