suparna-anand-02

വൈശാലിയെ മലയാളി മറക്കില്ല. ഭരതന്‍ അഭ്രപാളികളിലെത്തിച്ച  പുരാണകാവ്യം. അന്ന് വൈശാലിക്ക് ജീവന്‍ നല്‍കിയത് സുപര്‍ണ ആനന്ദ് എന്ന ഡല്‍ഹിക്കാരിയാണ്. ഇന്ന് മലയാള ചലച്ചിത്ര ലോകം നാണക്കേടിന്റെ പടുകുഴിയില്‍ നില്‍ക്കുമ്പോള്‍ പഴയകാലത്തെ അനുഭവങ്ങളും പുതിയ കാലത്തിന്റെ അപചയങ്ങളും മനോരമ ന്യൂസുമായി പങ്കുവയ്ക്കുകയാണ് സുപര്‍ണ. 

മോശം പെരുമാറ്റും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും ഭയനാകമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ നടപടി വൈകരുതെന്ന് പറഞ്ഞ സുപര്‍ണ മുകേഷിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്തിനെന്നും ചോദിച്ചു. മുതിർന്ന നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കണമെന്നും സുപര്‍ണ പറഞ്ഞു. നല്ല വേഷം കിട്ടിയാല്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുമെന്ന് പറഞ്ഞ സുപര്‍ണ ഒരാഗ്രവും പങ്കുവച്ചു.

ENGLISH SUMMARY:

Vaishali movie actress Suparna Anand about hema committee report