A customer tries gold bangles inside a jewellery showroom at Noida in the northern Indian state of Uttar Pradesh April 21, 2011. India's gold recovered from its previous session's losses on Thursday to hit another record high nearing 22,000 rupees ($495) following firm overseas markets, triggering purchases from physical traders to stock for festivals. REUTERS/Parivartan Sharma (INDIA - Tags: BUSINESS)

A customer tries gold bangles inside a jewellery showroom at Noida in the northern Indian state of Uttar Pradesh April 21, 2011. India's gold recovered from its previous session's losses on Thursday to hit another record high nearing 22,000 rupees ($495) following firm overseas markets, triggering purchases from physical traders to stock for festivals. REUTERS/Parivartan Sharma (INDIA - Tags: BUSINESS)

ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിൽ സ്വർണ വില ഉയർത്തിക്കൊണ്ടുവരാൻ ഇന്ന് കാരണങ്ങളുണ്ട്. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ കയറി വന്ന സ്വർണം ഇപ്പോൾ വില ഉയരുന്നതിന് കാരണം പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലിനും മുകളിൽ നിലനിൽക്കുന്ന സംഘർഷ ഭീഷണിയാണ്. പണപ്പെരുപ്പം വേണ്ടതോതിൽ കുറയാത്തതിനാൽ അടിയന്തിരമായി പലിശ നിരക്ക് കുറയ്ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് യുഎസ് ഫെഡറൽ റിസർവ്. എന്നാലും സ്വർണത്തിന്റെ ഉയർന്ന വില തുടരുമെന്നാണ് വിലയിരുത്തൽ. 

 

gold-investment-plans

അതായത്, സ്വർണ വില നമ്മുടെ കയ്യിൽ നിൽക്കുകയില്ലെന്ന് ചുരുക്കം. ഈ സാഹചര്യത്തിൽ സ്വർണാഭരണങ്ങൾ ഒഴിവാക്കാൻ പറ്റാത്തവരാണെങ്കിൽ സ്വർണം വാങ്ങുന്ന സ്ട്രാറ്റജി മാറ്റിപ്പിടിക്കുകയാണ് വേണ്ടത്. പൊതുവെ വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങുന്നവരെയാണ് ഉയർന്ന സ്വർണ വില ആശങ്കപ്പെടുത്തുന്നത്. ഭാവിയിൽ വരാനിരിക്കുന്ന വിവാഹ ആവശ്യത്തിന് 25 പവൻ വാങ്ങാൻ എന്താകണം സ്ട്രാറ്റജി. നോക്കാം. 

 

gold-investment

2 ഓപ്ഷൻ 

 

INDIA-ECONOMY-GOLD-JEWELLERY

ആഭരണങ്ങളായോ നാണയങ്ങൾ ​ഗോൾഡ് ബാർ എന്ന രൂപത്തിലോ സ്വർണാഭരണങ്ങൾഇപ്പോൾ ചെറിയ അളവിൽ വാങ്ങാൻ ആരംഭിക്കുക എന്നതാണ് ഒരു ഓപ്ഷൻ. ഇപ്പോൾ പണം സ്വരൂപിക്കാൻ തുടങ്ങി വിവാഹ സമയത്ത് ഭൗതിക സ്വർണം വാങ്ങുക എന്നതാണ് മറ്റൊരു ഓപ്ഷൻ. ഏത് രീതിയിലായാലും എത്ര പവൻ വാങ്ങുന്നു എന്നതാണ് പ്രധാനം. ഇവിടെ ഉദാ​ഹരണമായി 200 ​ഗ്രാം ആഭരണം വാങ്ങുന്നതായി കണക്കാക്കാം. അതായത് 25 പവൻ. 

 

മാസത്തിൽ ഒരു ​ഗ്രാം വാങ്ങാം

 

ഓരോരുത്തരുടെയും ആവശ്യകത അനുസരിച്ച് വ്യത്യാസമുണ്ടാകുമെങ്കിലും എട്ട് വയസ് പ്രായമായ കുട്ടിക്ക് 25-ാം വയസിലേക്ക് 200 ​ഗ്രാം സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നൊരു രക്ഷിതാവിന് മുന്നിൽ 17 വർഷമുണ്ട്. മാസത്തിലേക്ക് കണക്കാക്കിയാൽ (17 വർഷം x 12 മാസം) ആകെ 204 മാസം ലഭിക്കും. ഭൗതിക സ്വർണമായി വാങ്ങാൻ തീരുമാനമെടുത്താൽ പ്രതിമാസം ഏകദേശം ഒരു ​ഗ്രാം സ്വർണം വാങ്ങിയാൽ ഈ ലക്ഷ്യത്തിലേക്ക് എത്താം. 

 

 

എങ്ങനെ പണം കണ്ടെത്തും

 

സ്വർണം സൂക്ഷിക്കുന്നതിലെ റിസ്ക് എടുക്കാൻ സാധിക്കാത്തതിനാൽ സ്വർണം വാങ്ങാനുള്ള പണം സ്വരൂപിക്കാൻ തീരുമാനിച്ചാൽ എന്താണ് വഴിയെന്ന് നോക്കാം. ഇതിന് ഇക്വിറ്റി നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ചരിത്രപരമായി ഇക്വിറ്റി നിക്ഷേപം സ്വർണത്തേക്കാൾ റിട്ടേൺ നൽകാറുണ്ട്. അതിനാൽ ഇക്വിറ്റിയിൽ നിന്ന് സ്വരൂപിച്ച പണം പിന്നീട് സ്വർണാഭരണങ്ങൾ വാങ്ങാൻ ഉപയോഗിക്കാം. മറ്റൊന്ന് സ്വർണത്തിൽ തന്നെ നിക്ഷേപിക്കാനുള്ള ​സോവറിൻ ഗോൾഡ് ബോണ്ടാണ്. 

 

സോവറിൻ ഗോൾഡ് ബോണ്ടുകൾ 24 കാരറ്റ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില ട്രാക്ക് ചെയ്യുന്ന നിക്ഷേപമാണ്. 17 വർഷത്തിനുള്ളിൽ 200 ഗ്രാം സ്വർണം സമാഹരിക്കാൻ ആ​ഗ്രഹിക്കുന്നൊരാൾക്ക് സെക്കണ്ടറി മാർക്കറ്റിൽ നിന്ന് പ്രതിമാസം ഒരു ഗ്രാം ഗോൾഡ് ബോണ്ട് യൂണിറ്റുകൾ എളുപ്പത്തിൽ വാങ്ങാം. അല്ലെങ്കിൽ ഏതാനും മാസങ്ങൾ കൂടുമ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ബോണ്ട് ട്രഞ്ചുകൾ അവതരിപ്പിക്കുമ്പോഴോ വാങ്ങാം. എട്ട് വർഷമാണ് ഈ നിക്ഷേപത്തിന്റെ കാലാവധി. നിക്ഷേപത്തിനുള്ള 2.50 ശതമാനം പലിശയും സ്വർണത്തിന്റെ മൂല്യവർധനനയും കണക്കാക്കി പണം തിരികെ ലഭിക്കും. കാലാവധിയിൽ ഭൗതിക സ്വർണം ലഭിക്കില്ല. അതിനാൽ സ്വർണാഭരണം വാങ്ങുന്നതിന് ഈ പണം ഉപയോ​ഗിക്കാം.

 

 

How to accumulate gold ornaments in this highly priced time; Know two strategies