കേരളത്തിലെ സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ രേഖപ്പെടുത്തിയ 56,480 രൂപയിലാണ് വ്യാഴാഴ്ചയും  വ്യാപാരം നടക്കുന്നത്. ഗ്രാമിന് 7,060 രൂപയാണ് ഇന്നത്തെ വില. രാജാന്ത്യര വിപണിയിൽ സർവകാല ഉയരം തൊട്ടതിന് പിന്നാലെ സ്വർണ വിലയിൽ നേരിയ ഇടിവ് വന്നതാണ് കേരളത്തിലും  പ്രതിഫലിച്ചത്. സെപ്റ്റംബർ 20 മുതൽ തുടങ്ങിയ വില വർധനയ്ക്കാണ് ഇന്ന് ബ്രേക്ക് വീണത്. 

Also Read: പെട്രോൾ, ഡീസൽ വില അടുത്ത മാസം കുറയ്ക്കും? എത്ര രൂപ കുറയും; കാരണങ്ങൾ

സെപ്റ്റംബർ 20 മുതൽ കുതിപ്പ് തുടരുന്ന സ്വർണം ഇത്രയും ദിവസത്തിനിടെ പവന് 1,240 രൂപ വർധിച്ചിട്ടുണ്ട്. കുതിപ്പൊന്നടങ്ങിയെങ്കിലും ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ്  കേരളത്തില്‍ ഇന്നും വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച 2,670.43 ഡോളറിലെത്തി പുതിയ ഉയരം കുറിച്ച ശേഷമാണ് സ്വർണ വില താഴേക്ക് വീണത്. ഇന്ന് 2662.70 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 2659.80 ഡോളറിലാണ് സ്വർണ വില. നവംബറിൽ നടക്കുന്ന യോ​ഗത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും അരശതമാനം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്വർണ വില ഉയരത്തിൽ തുടരുന്നത്. ഇതിൽ കൂടുതൽ വ്യക്തത ലഭിക്കുന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനയ്ക്ക് മുന്നോടിയായണ് സ്വർണ വില ബ്രേക്കിട്ടത്.  

Also Read: ഒരു പവന്‍ സ്വര്‍ണം വാങ്ങാനാണോ..?; ദേ ഇതൊക്കെ ഓര്‍മവേണം; ഇല്ലെങ്കില്‍ പിടിവിട്ടുപോകും..! 

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ചൈനയിൽ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചതും ഇസ്രയേൽ ലബനനിലേക്ക് കരയുദ്ധം പ്രഖ്യാപിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാന്‍ഡ് ഉയർത്തും. ഇത് സ്വർണ വിലയെ മുന്നോട്ട് ഉയർത്താൻ കരുത്ത് നൽകുന്ന ഘടകങ്ങളാണ്. 

അഡ്വാൻസ് ബുക്കിങ്

വില ഉയരുന്ന ഘട്ടത്തിൽ ഭാവിയിൽ വാങ്ങാനിരിക്കുന്നവർക്ക് അഡ്വാൻസ് ബുക്കിങ് ​ഗുണകരമാകും. വിവാഹ, ദീപാവലി ആഘോഷങ്ങൾക്ക് സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ അഡ്വാൻസ് ബുക്കിങ് അവസരമാണ്.  ആവശ്യക്കാർക്ക് നിലവിലെ വിലയിൽ ​ആവശ്യമായ സ്വർണം അഡ്വാൻസ് ബുക്കിങ് നടത്താം. ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യസമയത്ത് വീണ്ടും വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സാധിക്കും. 

വലിയ തുകയുടെ പർച്ചേസ് നടത്തുന്നവർക്ക് അഡ്വാൻസ് ബുക്കിങിലൂടെ വലിയ ലാഭമുണ്ടാക്കാം. വാങ്ങാൻ ഉദ്ദേശിക്കുന്ന അളവിന്റെ നിശ്ചിത ശതമാനം അടച്ച് മുൻകൂർ ബുക്കിങ് സമയത്ത് നൽകണം. വില ഉയർന്നാലും ബുക്ക് ചെയ്ത വിലയിൽ വാങ്ങാമെന്നതാണ് ആകർഷണം. 

ഒരു പവൻ വാങ്ങാൻ ചെലവെത്ര?

ഇന്നത്തെ വിലയിൽ പത്ത് ശതമാനം പണിക്കൂലിയിൽ സ്വർണാഭരണം വാങ്ങാൻ 64,000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം. സെപ്റ്റംബർ ആദ്യ ആഴ്ചയിൽ പത്ത് ശതമാനം പണിക്കൂലിയിൽ ആഭരണം വാങ്ങാൻ 60,000 രൂപയ്ക്ക് അടുത്ത് ചെലവായ ഇടത്താണ് ഈ വർധന. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുക.

ENGLISH SUMMARY:

No change in gold price in Kerala.