സ്വര്‍ണ വിലയുടെ നവംബര്‍ മാസത്തിലെ റൂട്ട് നോക്കിയാല്‍ ബഹുരസമാണ്. മാസമാദ്യം സ്വര്‍ണ വാങ്ങിയവനും മധ്യത്തില്‍ സ്വര്‍ണം വാങ്ങിയനും തമ്മില്‍ പവന് 3,600 രൂപയുടെ വ്യത്യാസം. അതുകഴിഞ്ഞ് വീണ്ടും 2,920 രൂപയുടെ വര്‍ധന. സ്വര്‍ണ വില ചാഞ്ചാടി കളിക്കുകയാണ് നവംബര്‍ മാസത്തില്‍.
Also Read: ലക്ഷ്യം കോടിപതി; 2,500 രൂപയുടെ പ്രതിമാസ എസ്ഐപി ഒരു കോടിയിലെത്താന്‍ എത്രനാള്‍ കാത്തിരിക്കണം
നവംബര്‍ മാസത്തിലെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോഴും ചാഞ്ചാട്ടത്തിന് കുറവൊന്നുമില്ല. വാരാന്ത്യത്തില്‍ 58,400 രൂപയുണ്ടായിരുന്ന സ്വര്‍ണ വില രണ്ട് ദിവസം കൊണ്ട് 1,760 രൂപ കുറഞ്ഞു. ചൊവ്വാഴ്ച 960 രൂപ കുറഞ്ഞ് 56,640 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 7,80 രൂപയിലാണ് സ്വര്‍ണ വില. സ്വര്‍ണ വില ഇടിയാനുള്ള കാരണവും ഒരു പവന്‍ സ്വര്‍ണത്തിന് വേണ്ടി വരുന്ന ചിലവും പരിശോധിക്കാം.
എന്തുകൊണ്ട് വില ഇടിയുന്നു
രാജ്യാന്തര സ്വര്‍ണ വിലയെ വലിയ തോതില്‍ ഇടിച്ച രണ്ടു സംഭവ വികാസങ്ങളാണ് ഇസ്രയേല്‍– ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാറും യുഎസ് ട്രഷറി സെക്രട്ടറിയായി സ്കോട്ട് ബെസന്‍റിനെ തിരഞ്ഞെടുത്ത ട്രംപ് നടപടിയും.
സ്വര്‍ണ വിലയ്ക്ക് തിരിച്ചടിയായ രണ്ടു തീരുമാനങ്ങളും എത്തിയതോടെ രാജ്യാന്തര വില 100 ഡോളറിലെറെ ഇടിഞ്ഞ് 2603.20 ഡോളറിലേക്ക് വീണിരുന്നു. കഴിഞ്ഞ വാരം റഷ്യ– യുക്രൈന്‍ യുദ്ധം രൂക്ഷമായതോടെ സ്വര്‍ണ വില മൂന്നാഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 2720 ഡോളറിലേക്ക് എത്തിയിരുന്നു. ഇതോടെയാണ് കേരളത്തിലും സ്വര്‍ണ വില കുറഞ്ഞത്.
ഇസ്രേയലും ലെനനനിലെ മിലട്ടറി വിഭാഗമായ ഹിസ്ബുല്ലയും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമെന്ന സൂചനകള്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് ഇടിക്കും. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഇടപെട്ടാണ് വെടിനിര്‍ത്തലിലേക്ക് എത്തിയത്. ഇതിനൊപ്പമാണ് വ്യവസായിയായ സ്കോട്ട് ബെസന്‍റിനെ ഡൊണാള്‍ഡ് ട്രംപ് ട്രഷറി സെക്രട്ടറിയായി നോമിനേറ്റ് ചെയ്തത്.
പണപ്പെരുപ്പത്തെ ലഘൂകരിക്കുന്ന, സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാകും അദ്ദേഹത്തിന്‍റെ നയങ്ങളെന്നാണ് വിലയിരുത്തുന്നത്. ഡോളറിനെ ലോകത്തിന്‍റെ റിസര്‍വ് കറന്‍സിയാക്കി നിലനിര്‍ത്താനും അദ്ദേഹം ശ്രമിക്കും. ഇത് ബോണ്ടിനും ഡോളറിനും മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഡോളര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ബെസന്‍റിന്‍റെ കടന്നുവരുവ് സ്വര്‍ണത്തിന് സമ്മര്‍ദ്ദമുണ്ടാക്കി.
കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കമുതിക്കും 25 ശതമാം നികുതി ചുമത്തുമെന്ന് ട്രംപിന്‍റെ ഭീഷണിയും ഡോളറിനെ കരുത്താക്കി. 107.50 നിലവാരത്തിലേക്ക് കുതിച്ച ഡോളര്‍ സൂചിക നിലവില്‍ 106.87 ലാണ്. ഇതിന്‍റെയെല്ലാം പ്രതിഫലനമാണ് സ്വര്‍ണ വിലയിലുണ്ടായ കാര്യമായ ഇടിവിന് കാരണം.
Also Read: നിക്ഷേപം 'സേഫ്' ആക്കി എല്‍ഐസി; വാങ്ങിയത് ലാര്‍ജ്കാപ് ഓഹരികള്‍; പോര്‍ട്ട്ഫോളിയോ ഇങ്ങനെ
സ്വര്‍ണം വാങ്ങാന്‍ ചിലവെത്ര?
സ്വര്‍ണ വില ഇടിയുമ്പൊഴും ആഭരണം വാങ്ങാന്‍ എത്ര രൂപ ചെലവാക്കേണ്ടിവരുമെന്നാണ് ആഭരണപ്രേമികളുടെ ആശങ്ക.. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് സ്വര്‍ണം വാങ്ങാന്‍ നല്‍കേണ്ടത്. സ്വര്‍ണാഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.
5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. 45 രൂപയാണ് ഹാള്‍മാര്‍ക്ക് ചാര്‍ജ്. ഇതിന് 18 ശതാമാനം ജിഎസ്ടി സഹിതം 53.10 രൂപ നല്‍കണം. ഇതെല്ലാം ചേര്‍ത്ത തുകയ്ക്ക് മുകളില്‍ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം. ഇതുപ്രകാരം കേരളത്തില്‍ ഇന്ന് അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 61,311 രൂപയോളം ചിലവ് വരും.