കഴിഞ്ഞ വര്‍ഷം മുതല്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധന നേട്ടമാക്കി ഇന്ത്യക്കാര്‍. 2024 ഒക്ടോബര്‍ വരെ 1.50 ലക്ഷം കോടി രൂപയുടെ സ്വര്‍ണ പണയ വായ്പകളാണ് ഇന്ത്യന്‍ ബാങ്കുകള്‍ അനുവദിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ 56 ശതമാനത്തിന്‍റെ വര്‍ധന. അതേസമയം 2024 ന്‍റെ ആദ്യ ഏഴു മാസങ്ങളില്‍ 50 ശതമാനത്തിന്‍റെ വര്‍ധന സ്വര്‍ണ വായ്പയിലുണ്ടായി. സ്വര്‍ണ വില കൂടിയത് ഉപയോഗപ്പെടുത്തിയതാണ് കണക്കിലുണ്ടായ മുന്നേറ്റത്തിന് കാരണം.
Also Read: ഡിസംബറില്‍ നല്ല തുടക്കം; സ്വര്‍ണ വില പവന് 480 കുറഞ്ഞു
എൻബിഎഫ്‌സികളിൽ നിന്നും ബാങ്കുകളിലേക്ക് വായ്പകളെത്തിയതും ഈട് നല്‍കിയുള്ള സുരക്ഷിത വായ്പകൾക്ക് മുന്‍ഗണന നല്‍കിയതുമാണ് സ്വർണ വായ്പയിലെ വർധനവിന് കാരണം. 2024 ഒക്ടോബര്‍ 18 വരെയുള്ള കണക്ക് പ്രകാരം 1,54,282 കോടി രൂപയുടെ സ്വര്‍ണ പണയ വായ്പകളാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം 2024 മാര്‍ച്ച് അവസാനത്തില്‍ ഇത് 1,02,562 കോടി രൂപയായിരുന്നു. 2023 ഒക്ടോബറില്‍ 13 ശതമാനം വര്‍ധനയാണുണ്ടായത്.
സ്വര്‍ണ വില ഉയര്‍ന്നതോടെ നിലവിലുള്ള വായ്പ അടച്ച് തീര്‍ത്ത് അതേ ഈടില്‍ നിന്ന് ഉയര്‍ന്ന തുകയ്ക്ക് പുതിയ വായ്പ എടുക്കാമെന്നതാണ് വര്‍ധനയ്ക്കുള്ള ഒരു കാരണം. വില കുതിച്ചതോടെ ആളുകള്‍ പഴയ വായ്പകള്‍ പതുക്കിവയ്ക്കുന്ന ട്രെന്‍ഡും വര്‍ധിച്ചിട്ടുണ്ട്. അതേസമയം സ്വര്‍ണ വായ്പകളില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നത് പ്രതിസന്ധിയാണെന്ന വിലയിരുത്തലുമുണ്ട്. ആളുകളുടെ കയ്യില്‍ ആവശ്യത്തിന് പണം എത്തുന്നില്ലെന്നും പെട്ടെന്ന് പണം ലഭിക്കാനുള്ള മികച്ച മാര്‍ഗമായി സ്വര്‍ണത്തെ കാണുന്നതാണ് വര്‍ധനവിന്‍റെ കാരണമെന്നും വിലയിരുത്തുന്നു.
Also Read: ആധാറിന് പണം നല്‍കണം; വായ്പ പലിശ കുറയുമോ? ഡിസംബര്‍ നിര്‍ണായകം
മറ്റെല്ലാ വ്യക്തിഗത വായ്പാ വിഭാഗങ്ങളിലെയും ഒറ്റ അക്കത്തിലാണ് വായ്പ വളര്‍ച്ച. ഭവന വായ്പ 2024 ല്‍ ഇതുവരെ 5.60 ശതമാനം വളര്‍ന്നു. ബാങ്കുകളുടെ ഭവന വായ്പ 28.7 ലക്ഷം കോടി രൂപയായി വളര്‍ന്നു. ക്രെഡിറ്റ് കാര്‍ഡില്‍ 9.20 ശതമാനം വളര്‍ച്ചയാണ് 2024 ന്‍റെ ആദ്യ ഏഴു വര്‍ഷത്തിലുണ്ടായത്. 2.81 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.